image

25 Jan 2024 11:36 AM

News

കാര്‍ റെന്റല്‍ സര്‍വീസ് പ്രൊവൈഡര്‍ സവാരിയുടെ ഓഹരികള്‍ സ്വന്തമാക്കി മേക്ക് മൈ ട്രിപ്പ്

MyFin Desk

make my trip owns stake in car rental service provider savari
X

Summary

  • 2006-ലാണ് സവാരി പ്രവര്‍ത്തനമാരംഭിച്ചത്
  • സ്വതന്ത്ര സ്ഥാപനമായി തന്നെയായിരിക്കും സവാരി പ്രവര്‍ത്തിക്കുന്നത്
  • 2000-ത്തിലധികം നഗരങ്ങളില്‍ സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണു സവാരി


സവാരി കാര്‍ റെന്റല്‍സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഓണ്‍ലൈന്‍ ട്രാവല്‍ സര്‍വീസ് പ്രൊവൈഡറായ മേക്ക് മൈ ട്രിപ്പ് സ്വന്തമാക്കി. ഇത് മേക്ക് മൈ ട്രിപ്പിന്റെ വളര്‍ച്ചയെ കൂടുതല്‍ ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2006-ലാണ് സവാരി സ്ഥാപിച്ചത്. ഇന്ത്യയിലെ 2000-ത്തിലധികം നഗരങ്ങളില്‍ സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണു സവാരി.

മേക്ക് മൈ ട്രിപ്പ് ഏറ്റെടുത്തെങ്കിലും സ്വതന്ത്ര സ്ഥാപനമായി തന്നെയായിരിക്കും സവാരി പ്രവര്‍ത്തിക്കുന്നത്.