image

15 Dec 2023 12:19 PM

News

മഹീന്ദ്ര ഫിനാന്‍സ് ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്ക്

MyFin Desk

Mahindra Finance to Life and Health Insurance
X

Summary

  • 5 മുതല്‍ 10 കോടി രൂപ വരെ നിക്ഷേപിക്കുമെന്നു കമ്പനി അറിയിച്ചു
  • 2023 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ മഹീന്ദ്ര ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 47.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു
  • 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍448.3 കോടി രൂപ അറ്റാദായം നേടിയിരുന്നു


ലൈഫ്, ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസിലേക്ക് പ്രവേശിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിസംബര്‍ 15 വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി ടെക്‌നോളജി, റിക്രൂട്ട്‌മെന്റ്, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കായി കമ്പനി തുടക്കത്തില്‍ 5 മുതല്‍ 10 കോടി രൂപ വരെ നിക്ഷേപിക്കുമെന്നും അറിയിച്ചു.

നിലവില്‍, മഹീന്ദ്ര ഗ്രൂപ്പിന്റെ മറ്റൊരു വിഭാഗമായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡ്, ലൈഫ്, നോണ്‍ലൈഫ്, റീ ഇന്‍ഷുറന്‍സ് ബിസിനസുകളില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം പാദത്തില്‍ 289 കോടി രൂപയാണു വരുമാനം നേടിയത്.

2023 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മഹീന്ദ്ര ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 47.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 235.2 കോടി രൂപയാണ് അറ്റാദായം നേടിയത്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 448.3 കോടി രൂപ അറ്റാദായം നേടിയിരുന്നു.