6 Sept 2023 6:45 AM
Summary
- മികച്ച വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനത്തിനാണ് കൊച്ചി ലുലു മാള്‍ അവാര്‍ഡ് നേടിയത്.
- മഴവെള്ള സംഭരണത്തിനുള്ള എക്‌സലന്‍സ് പുരസ്‌കാരമാണ് തിരുവനന്തപുരം ലുലു മാളിന് ലഭിച്ചത്.
ചെന്നൈ:കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ)യുടെ വാട്ടര്‍ മാനേജ്‌മെന്റ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലുലു. ചെന്നൈയില്‍ വെച്ച് നടത്തിയ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് കോംപറ്റീഷന്‍ 2023ലെ പുരസ്‌കാരങ്ങള്‍ക്കാണ് കൊച്ചി ലുലു മാളും തിരുവനന്തപുരം ലുലു മാളും അര്‍ഹമായത്. മികച്ച വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനത്തിനാണ് കൊച്ചി ലുലു മാള്‍ അവാര്‍ഡ് നേടിയത്. മഴവെള്ള സംഭരണത്തിനുള്ള എക്‌സലന്‍സ് പുരസ്‌കാരമാണ് തിരുവനന്തപുരം ലുലു മാളിന് ലഭിച്ചത്.
ചെന്നൈയില്‍ നടന്ന ചടങ്ങില്‍, കൊച്ചി ലുലു മാള്‍ സീനിയര്‍ ചീഫ് എന്‍ഞ്ചിനീയര്‍ പി പ്രസാദ് മികച്ച വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. മഴവെള്ള സംഭരണത്തിനുള്ള എക്‌സലന്‍സ് പുരസ്‌കാരം, തിരുവനന്തപുരം ലുലു മാളിന് വേണ്ടി ഇ.എ സുദീപ്, അഖില്‍ ബെന്നി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചെന്നൈ കോര്‍പ്പറേഷന്‍ ചീഫ് എന്‍ഞ്ചിനീയര്‍ മഹേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കോ-ചെയര്‍മാന്‍ വേണു ഷാന്‍ബാഗ് എന്നിവരാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.