image

14 Nov 2024 4:24 PM GMT

News

ലുലു ഓഹരികൾ ലിസ്റ്റ് ചെയ്തു, പ്രതീക്ഷയിൽ നിക്ഷേപക‍‍ർ

MyFin Desk

ലുലു ഓഹരികൾ ലിസ്റ്റ് ചെയ്തു, പ്രതീക്ഷയിൽ നിക്ഷേപക‍‍ർ
X

ലുലു ഓഹരികൾ ലിസ്റ്റ് ചെയ്തു, പ്രതീക്ഷയിൽ നിക്ഷേപക‍‍ർ

ലുലു റീട്ടെയ്ല്‍ ഓഹരികൾ അബുബാദി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എംഎ യൂസഫലി എന്നിവർ ചേർന്ന് ബെൽ റിങ്ങ് മുഴക്കിയത്തോടെ ഓഹരികളുടെ വ്യാപാരത്തിന് തുടക്കം കുറിച്ചു. സർക്കാർ പ്രതിനിധികൾ ഉൾപ്പടെ ബെൽ റിങ്ങ് സെറിമണിയിൽ സാക്ഷിയായി. 2024ൽ യുഎയിലെ ഏറ്റവും വലിയ ഐപിഒയായിരുന്നു ലുലുവിന്റേത്.

റീട്ടെയിൽ നിക്ഷേപകരുടെ വലിയ പങ്കാളിത്തമാണ് ഇഷ്യൂവിനുണ്ടായിരുന്നത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച ഡിമാന്‍ഡ് തുടരുമെന്നാണ് വിലയിരുത്തല്‍. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിക്ഷേപകരാണ്.

അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ അപേക്ഷകളാണ് ലുലു ഐപിഒക്ക് ലഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് ഇഷ്യൂവിലൂടെ കമ്പനി സമഹാരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ 5-വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപ്പന. ആദ്യം 25 ശതമാനം ഓഹരികളാണ് ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ഡിമാൻഡ് വർധിച്ചതോടെ 30 ശതമാനമാക്കി ഉയർത്തിയിരുന്നു. ഇഷ്യൂവിന്‌ 3.12 ലക്ഷം കോടി രൂപയുടെ അപേക്ഷകളായിരുന്നു ലഭിച്ചത്. നിക്ഷേപ സ്ഥാപനങ്ങൾക്ക് 89 ശതമാനവും, 10 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ജീവനകാർക്കുമായാണ് വകയിരുത്തിയത്. ലുലു റീട്ടെയ്ലിന്റെ വിപണി മൂല്യം 574 കോടി ഡോളറാണ്.