image

22 Feb 2025 10:23 AM GMT

News

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; വമ്പൻ പ്രഖ്യാപനവുമായി ലുലു

MyFin Desk

tata group makes huge investment in kochi
X

കേരളത്തിൽ 5000 കോടിയുടെ പുതിയ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായാണ് ലുലുവിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. സംരംഭങ്ങൾ കേരളത്തിൽ 5 വർഷത്തിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇതിലൂടെ 15,000 പേർക്കാണ് തൊഴിൽ ലഭിക്കുക. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവയാണ് ലുലുവിന്റെ പുതിയ സംരഭങ്ങൾ. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.

കളമശേരിയിൽ 20 ഏക്കറിലാണ് ഫുഡ് പ്രോസസിങ് സോൺ നിർമ്മിക്കുക. കേരളത്തിൽ നിന്നുൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ലുലുവിന്റെ ആഗോളതലത്തിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭമാണിത്.