12 Aug 2023 7:43 AM GMT
Summary
- ഐപിഒയ്ക്ക് മുന്നോടിയായി ലുലു ഗ്രൂപ്പ് 10 ബില്യണ്‍ ദിര്‍ഹം (2.72 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
- ലുലുഗ്രൂപ്പിന് മിഡില്‍ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
ഈജിപ്തിലും, ജിസിസിയിലും പുതിയ 80 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാൻ ലുലു ഗ്രൂപ്പ് നീക്കങ്ങൾ തുടങ്ങിയതായി റിപോർട്ടുകൾ.
പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കാനും, ഐ പി ഓ ഇറക്കുന്നതിനു മുന്നോടിയായി ഇപ്പോഴുള്ള വായ്‌പകൾ ഭാഗികമായി തിരിച്ചടക്കാനുമായി, ഗ്രൂപ്പ് യു എ ഇ ആസ്ഥാനമായ ബാങ്കുകളിൽ നിന്ന് 2 . 5 ബില്യൺ ഡോളർ ( 20740 കോടി) കടമെടുക്കുന്നതായും റിപോർട്ടുകൾ പറയുന്നു.
മിഡിൽ ഈസ്റ്റ്,, യൂറോപ്പ് , ഏഷ്യ , യു എസ് എന്നിവടങ്ങളിലെ 23 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഗ്രൂപ്പിന് ഇന്ത്യയിലും ശക്തമായ സാന്നിധ്യമുണ്ട് . കൊച്ചിയിൽ ഒരു മാളു തുറന്നുകൊണ്ടു ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ഗ്രൂപ്പിനു ഇപ്പോൾ തിരുവനന്തപുരം , ബംഗളുരു , ലക്‌നൗ എന്നിവടങ്ങളിൽ മാളുകളുണ്ട്. കൂടാതെ, കൊച്ചിയിൽ ഒരു കൺവെൻഷൻ സെന്ററും. കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ മാളുകൾ തുറക്കാൻ ലുലുവിനു പരിപാടിയുണ്ട് .
ശരാശരി 10 വർഷ കാലാവധിയിൽ എഡി സി ബി, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, മഷ്‌റെഖ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് കമ്പനി പണം വായ്‌പ്പാ എടുക്കുന്നത്,. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ ഐപിഒ ലിസ്റ്റിംഗ് 2024 ല്‍ നടക്കാനാണ് സാധ്യത. അതിനു മുമ്പ് മൂലധന ഘടന പുനക്രമീകരിക്കുന്നതിനുള്ള പദ്ധതികള്‍ മെയ്‌ലിസ് ആന്‍ഡ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ നിന്നമുള്ള വ്യവസായി എം എ യൂസഫലി ആരംഭിച്ച ലുലുഗ്രൂപ്പിൽ . 65,000 ല്‍ അധികം ആളുകള്‍ ജോലിചെയ്യുന്നു . കമ്പനിയുടെ വാര്‍ഷിക വരുമാനം ഏകദേശം എട്ട് ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.