image

22 Feb 2024 8:38 AM

News

ബൈജൂ രവീന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ് ?

MyFin Desk

ബൈജൂ രവീന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ് ?
X

Summary

  • ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് ബൈജൂസ്
  • ഇ.ഡിയുടെ ബെംഗളുരു ഓഫീസാണ് ബൈജു രവീന്ദ്രന്റെ ഫെമ ലംഘനം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്
  • ബൈജൂ രവീന്ദ്രനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി നിര്‍ദേശിച്ചു


ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജൂ രവീന്ദ്രനോട് ഇന്ത്യ വിട്ടു പോകരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതു സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യം വിട്ട് പുറത്തേക്ക് യാത്ര ചെയ്യരുതെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെമ (വിദേശ പണ വിനിമയ ചട്ടം) നിയമപ്രകാരം ബൈജു ക്രമക്കേടുകള്‍ നടത്തിയതായി ഇ.ഡി കണ്ടെത്തിയ സാഹചര്യത്തിലാണിത്.

ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇ.ഡിയുടെ ബെംഗളുരു ഓഫീസാണ് ബൈജു രവീന്ദ്രന്റെ ഫെമ ലംഘനം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.

ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബൈജൂ രവീന്ദ്രനും തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും കഴിഞ്ഞ വര്‍ഷം ഇ.ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.