16 March 2024 10:48 AM
Summary
- ആകെ 96.8 കോടി വോട്ടര്‍മാര്‍
- 49.7 കോടി പുരുഷ വോട്ടര്‍മാര്‍
- 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ആദ്യ ഘട്ടം ഏപ്രില്‍ 19 ന് നടക്കും. അവസാന ഘട്ടം ജൂണ്‍ ഒന്നിനും നടക്കും.
രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 26 നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.
ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. 49.7 കോടി പുരുഷന്മാരും, 47.1 കോടി സ്ത്രീകളും, 1.8 കോടി കന്നി വോട്ടര്‍മാരും, 48000 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പങ്കെടുത്തു.