29 Feb 2024 4:59 PM IST
Summary
- ലോകത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഈ ഫീച്ചര്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നില്‍
- ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക
- കോള്‍ റെക്കോഡിങ് പൂര്‍ണമായതിന് ശേഷമായിരിക്കും ട്രാന്‍സ്‌ക്രിപ്ഷന്‍ നിങ്ങള്ക്ക് ലഭിക്കുക
ഒരുകാലത്ത് എല്ലാവരും ട്രൂകോളർ തിരഞ്ഞെടുത്തത് തന്നെ മറുതലയ്ക്കൽ കോൾ ചെയ്യുന്നത് ആരാണെന്നു അറിയാൻ വേണ്ടി ഉള്ള ഒരു മാർഗം മാത്രമായിട്ടാണ്. പലപ്പോഴും അത് ശരിയായ ഇൻഫോർമേഷൻ ആയിട്ടിരിക്കണമെന്നില്ല. പക്ഷെ കോള്‍ റെക്കോഡിങ്ങും എഐ ഉപയോഗിച്ചുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ് ട്രൂകോളര്‍.ഈ രണ്ടു ഫീച്ചറുകളും 2023 ജൂണില്‍ തന്നെ അമേരിക്കയില്‍ ലഭ്യമായിരുന്നു.ലോകത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഈ ഫീച്ചര്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നില്‍.
എങ്ങനെ പ്രവൃത്തിക്കും
ആന്‍ഡ്രോയിഡില്‍ വളരെ എളുപ്പത്തിൽ ഈ സംവിധാനം യൂസ് ചെയ്യാൻ കഴിയും.ട്രൂകോളര്‍ ഡയലറിനൊപ്പം തന്നെ റെക്കോഡിങ്ങിനുള്ള ഓപ്ഷനും ഇവിടെ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും കോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്‌ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ നമുക്ക് ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചർ ലഭ്യമാണ്. പക്ഷെ ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് ട്രൂകോളറിലെ സേര്‍ച്ച് പേജില്‍ പോയതിനുശേഷം റെക്കോഡ് കോള്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം.ആപ്പിനുള്ളില്‍ നിന്നുതന്നെ ഇവിടെ കോള്‍ റെക്കോഡിങ് സാധ്യമാകും. ഇതിനായി മറ്റ് ആപ്പുകള നമ്മൾ ഉപയോഗിക്കേണ്ടതില്ല കോള്‍ റെക്കോഡിങ് പൂര്‍ണമായതിന് ശേഷമായിരിക്കും ട്രാന്‍സ്‌ക്രിപ്ഷന്‍ നിങ്ങൾക്ക് ലഭിക്കുക. നേരത്തെയും ട്രൂ കോളറിൽ കോള്‍ റെക്കോഡിങ് ചെയ്യാമായിരുന്നു.പക്ഷെ ഗൂഗിളിന്റെ നിയന്ത്രണം മൂലം ഈ ഫീച്ചര്‍ നിര്‍ത്തലാക്കുകയായിരുന്നു.