31 Jan 2024 7:14 AM GMT
Summary
- 902- 949 രൂപ എന്ന നിരക്കിലായിരുന്നു ഇഷ്യു പ്രൈസ്
- ജനുവരി 30ന് ഓഹരി വ്യാപാരം ക്ലോസ് ചെയ്തത് 932.75 എന്ന നിലയിലാണ്
- 2022 മെയ് മാസമായിരുന്നു ഐപിഒ നടത്തിയത്
ആദ്യമായി ഇഷ്യു പ്രൈസ് മറികടന്ന് എല്‍ഐസി ഓഹരി
902- 949 രൂപ എന്ന നിരക്കിലായിരുന്നു ഇഷ്യു പ്രൈസ്
ജനുവരി 30ന് ആദ്യമായി എല്‍ഐസി ഓഹരി ഇഷ്യു പ്രൈസിനെ മറികടന്നു.
എച്ച്ഡിഎഫ്‌സി ബാങ്കിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ കഴിഞ്ഞ ദിവസമായിരുന്നു എല്‍ഐസിക്ക് അനുമതി നല്‍കിയത്. അതിനു ശേഷമാണ് എല്‍ഐസി ഓഹരി മുന്നേറിയതും ഇഷ്യു പ്രൈസിനെ മറികടന്നതും.
2022 മെയ് മാസമായിരുന്നു ഐപിഒ നടത്തിയത്. എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത് 867 രൂപയ്ക്ക് കിഴിവിലുമായിരുന്നു.
ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എല്‍ഐസി ഓഹരികള്‍ താഴ്ന്ന പ്രവണതയാണ് കാണിച്ചിരുന്നത്.
ഇഷ്യു വിലയിലെത്താന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല.
എന്നാല്‍ 2023 നവംബര്‍ മുതല്‍ മുന്നേറി തുടങ്ങി. വെറും രണ്ട് മാസം കൊണ്ട് 55 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.
ജനുവരി 30ന് ഓഹരി വില 954.85 രൂപയിലെത്തുകയും ചെയ്തു. വ്യാപാരം ക്ലോസ് ചെയ്തത് 932.75 എന്ന നിലയിലാണ്.