16 May 2022 11:59 PM GMT
Summary
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരികള്‍ 8.11 ശതമാനം കിഴിവില്‍ എന്‍എസ്ഇയില്‍ 872 രൂപ നിരക്കില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍, ഓഹരികള്‍ ഓരോന്നിനും 867.20 രൂപയായി ലിസ്റ്റ് ചെയ്തു. ഒരു ഷെയറിന്റെ ഇഷ്യു വിലയായ 949 രൂപയേക്കാള്‍ 8.62 ശതമാനം കുറവാണിത്. വ്യാപാരം തുടങ്ങി 1.30 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വില ഷെയര്‍ ഒന്നിന് 898.35 ആയി ഉയര്‍ന്നു. അതായത് ഇഷ്യു വിലയേക്കാള്‍ 5.35 ശതമാനം. പ്രാരംഭ ഓഹരി വില്‍പ്പനയില്‍ എല്‍ഐസി അതിന്റെ ഓഹരികളുടെ […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരികള്‍ 8.11 ശതമാനം കിഴിവില്‍ എന്‍എസ്ഇയില്‍ 872 രൂപ നിരക്കില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍, ഓഹരികള്‍ ഓരോന്നിനും 867.20 രൂപയായി ലിസ്റ്റ് ചെയ്തു. ഒരു ഷെയറിന്റെ ഇഷ്യു വിലയായ 949 രൂപയേക്കാള്‍ 8.62 ശതമാനം കുറവാണിത്. വ്യാപാരം തുടങ്ങി 1.30 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വില ഷെയര്‍ ഒന്നിന് 898.35 ആയി ഉയര്‍ന്നു. അതായത് ഇഷ്യു വിലയേക്കാള്‍ 5.35 ശതമാനം.
പ്രാരംഭ ഓഹരി വില്‍പ്പനയില്‍ എല്‍ഐസി അതിന്റെ ഓഹരികളുടെ ഇഷ്യു വില 949 രൂപയായി നിശ്ചയിച്ചു. സര്‍ക്കാരിന് 20,557 കോടി രൂപ ലഭിക്കും. ഓഫര്‍ ചെയ്ത കിഴിവ് കണക്കിലെടുത്ത് എല്‍ഐസി പോളിസി ഉടമകള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും യഥാക്രമം 889 രൂപയ്ക്കും 904 രൂപയ്ക്കും ഓഹരികള്‍ ലഭിച്ചു.
ഓഹരികള്‍ അതിന്റെ ഇഷ്യു വിലയായ 949 രൂപയ്ക്ക് മുകളില്‍ യഥാക്രമം 81.80 രൂപയും 77 രൂപയും കിഴിവില്‍ ചൊവ്വാഴ്ച ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തു. ഐപിഒ വഴി സര്‍ക്കാര്‍ 22.13 കോടി ഓഹരികള്‍ അല്ലെങ്കില്‍ എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികള്‍ വിറ്റു. ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് ഒരു ഷെയറിന് 902-949 രൂപയായിരുന്നു.
ഇന്ത്യയിലെ നാളിതുവരെയുള്ള ഏറ്റവും വലിയ ഐപിഒയായയിരുന്നു എല്‍ഐസി. ഇതുവരെ, 2021ലെ പേടിഎം ഐപിഒയില്‍ നിന്ന് സമാഹരിച്ച തുക എക്കാലത്തെയും വലിയ 18,300 കോടി രൂപയായിരുന്നു, കോള്‍ ഇന്ത്യ (2010) ഏകദേശം 15,500 കോടി രൂപയും റിലയന്‍സ് പവര്‍ (2008) 11,700 കോടി രൂപയുമാണ്.