27 April 2022 7:48 AM GMT
Summary
നീണ്ടു പോയ എല്‍ഐസി ഐപിഒയുടെ തീയതിയും പ്രൈസ് ബാന്‍ഡും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 4 ന് ഐപിഒ സബ്സ്‌ക്രിപ്ഷന്‍ മേയ് 9 നാണ് അവസാനിക്കുന്നത്. 902-949 രൂപ എന്നതാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കും യോഗ്യതയുള്ള ജീവനക്കാര്‍ക്കും 45 രൂപ ഡിസ്‌കൗണ്ടില്‍ ഓഹരികള്‍ ലഭിക്കും. പോളിസി ഉടമകള്‍ക്ക് 60 രൂപയാണ് ഡിസ്‌കൗണ്ട്. പ്രധാന വിവരങ്ങള്‍ ഇവയാണ്: 1.ഐപിഒ വില: 902 രൂപ മുതല്‍ 949 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഓഹരി വില. ഓഹരികൾക്കായി അപേക്ഷിക്കുന്നവർ […]
നീണ്ടു പോയ എല്‍ഐസി ഐപിഒയുടെ തീയതിയും പ്രൈസ് ബാന്‍ഡും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 4 ന് ഐപിഒ സബ്സ്‌ക്രിപ്ഷന്‍ മേയ് 9 നാണ് അവസാനിക്കുന്നത്. 902-949 രൂപ എന്നതാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കും യോഗ്യതയുള്ള ജീവനക്കാര്‍ക്കും 45 രൂപ ഡിസ്‌കൗണ്ടില്‍ ഓഹരികള്‍ ലഭിക്കും. പോളിസി ഉടമകള്‍ക്ക് 60 രൂപയാണ് ഡിസ്‌കൗണ്ട്. പ്രധാന വിവരങ്ങള്‍ ഇവയാണ്:
1.ഐപിഒ വില: 902 രൂപ മുതല്‍ 949 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഓഹരി വില. ഓഹരികൾക്കായി അപേക്ഷിക്കുന്നവർ ഇതിൽ ഒരു വില തിരഞ്ഞെടുക്കണം
2. സബ്സ്‌ക്രിപ്ഷന്‍ തീയ്യതി: മേയ് 4 ന് ആരംഭിക്കുന്ന ഐപിഒ മേയ് 9 നാണ് അവസാനിക്കുന്നത്. മേയ് രണ്ടിന് ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള സബ്സ്‌ക്രിപ്ഷന്‍ നടക്കും.
3.പോളിസ് ഉടമകള്‍ക്കുള്ള ഡിസ്‌കൗണ്ട്: സര്‍ക്കാര്‍ എല്‍ഐസി പോളിസി ഉടമകള്‍ക്ക് ഒരു ഓഹരിക്ക് 60 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഐസി സെബിയില്‍ രേഖകകള്‍ സമര്‍പ്പിച്ച 2022 ഏപ്രില്‍ 13 ന് മുമ്പ് പോളിസി വാങ്ങിയ ഉടമകള്‍ക്കു മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.
4. ജീവനക്കാര്‍ക്കും, റീട്ടെയില്‍ നിക്ഷേപകര്‍ക്കുമുള്ള ഡിസ്‌കൗണ്ട്: എല്‍ഐസി ജിവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരി ഒന്നിന് 45 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
5. എല്‍ഐസി ഐപിഒ വലിപ്പം: സര്‍ക്കാര്‍ 21,008 കോടി രൂപയാണ് 100 ശതമാനം 'ഓഫര്‍ ഫോർ സെയിലി' ലൂടെ സമാഹരിക്കാനുദ്ദേശിക്കുന്നത്.
6. ഐപിഒ ലോട്ട് വലിപ്പം: ലോട്ടുകളായി ഐപിഒയില്‍ അപേക്ഷിക്കാം. ഒരു ലോട്ടില്‍ 15 ഓഹരികളാണുണ്ടാകുക.
7. അപേക്ഷ പരിധി: ഒരു അപേക്ഷകന് കുറഞ്ഞത് ഒരു ലോട്ടും, പരമാവധി 14 ലോട്ടിനും അപേക്ഷിക്കാം.
8. ഐപിഒ ലിസ്റ്റിംഗ്: എല്‍ഐസി ഐപിഒ എന്‍എസ്ഇയിലും, ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. പബ്ലിക് ഇഷ്യുവിന്റെ ലിസ്റ്റിംഗ് തീയ്യതി മേയ് 17 ആണ് നല്‍കിയിരിക്കുന്നത്.
9. ഐപിഒ രജിസ്ട്രാര്‍: കെഫിന്‍ ടെക്നോളജീസിനെയാണ് എല്‍ഐസി ഐപിഒയുടെ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നത്.
10. ഓഹരികളുടെ വീതംവെയ്പ്: എല്‍ഐസിയുടെ 22.13 കോടി ഓഹരികളാണ് ഈ ഐപിഒയിലൂടെ വില്‍ക്കുന്നത്. കമ്പനിയുടെ 2.21 കോടി ഓഹരികള്‍ പോളിസി ഉടമകള്‍ക്കും, 15.81 ലക്ഷം ഓഹരികള്‍ ജോലിക്കാര്‍ക്കുമാണ്. ഇതിനുശേഷമുള്ള ഓഹരികളില്‍ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനും (QIB), 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ (non-institutional Investors) ക്കുമാണ്. കൂടാതെ, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായുള്ള ഓഹരികളുടെ 60 ശതമാനം ആങ്കര്‍ നിക്ഷേപകര്‍ക്കാണ്.