image

24 April 2022 1:26 AM GMT

IPO

എല്‍ഐസി ഐപിഒ മേയ് ആദ്യം; വലിപ്പം 3.5 ശതമാനമായി കുറയും

PTI

എല്‍ഐസി ഐപിഒ മേയ് ആദ്യം; വലിപ്പം 3.5 ശതമാനമായി കുറയും
X

Summary

ഡെല്‍ഹി: എല്‍ഐസി ഐപിഒയിലൂടെ വിറ്റഴിക്കാനുദ്ദേശിക്കുന്ന ഓഹരികളുടെ അളവ് 3.5 ശതമാനമായി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിലൂടെ 21,000 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാനാകും. മേയ് ആദ്യ ആഴ്ച്ചയില്‍ ഐപിഒ വിപണിയില്‍ എത്തിയേക്കും. ശനിയാഴ്ച്ച ചേര്‍ന്ന എല്‍ഐസി ബോര്‍ഡ് യോഗം 3.5 ശതമാനം ഓഹരികള്‍ ഐപിഒയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍, ഫെബ്രുവരിയില്‍ എല്‍ഐസിയിലെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു ആലോചിച്ചിരുന്നത്. നീണ്ടുപോകുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ നിന്നു സമാഹരിക്കാന്‍ […]


ഡെല്‍ഹി: എല്‍ഐസി ഐപിഒയിലൂടെ വിറ്റഴിക്കാനുദ്ദേശിക്കുന്ന ഓഹരികളുടെ അളവ് 3.5 ശതമാനമായി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിലൂടെ 21,000 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാനാകും. മേയ് ആദ്യ ആഴ്ച്ചയില്‍ ഐപിഒ വിപണിയില്‍ എത്തിയേക്കും.

ശനിയാഴ്ച്ച ചേര്‍ന്ന എല്‍ഐസി ബോര്‍ഡ് യോഗം 3.5 ശതമാനം ഓഹരികള്‍ ഐപിഒയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍, ഫെബ്രുവരിയില്‍ എല്‍ഐസിയിലെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു ആലോചിച്ചിരുന്നത്. നീണ്ടുപോകുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ നിന്നു സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുകയില്‍ സര്‍ക്കാര്‍ കുറവ് വരുത്തുന്നത്. ഇതേ കാരണത്താല്‍ പലതവണ ഐപിഒ നീട്ടിവെച്ചിരുന്നു.

നൂറ് ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ എംബഡഡ് മൂല്യം ആറ് ലക്ഷം കോടി രൂപയാണ്. ബുധനാഴ്ച്ചയോടെ എല്‍ഐസി പ്രാഥമിക രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചേക്കുമെന്നും, പോളിസി ഹോള്‍ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള റിസര്‍വേഷന്‍, ഡിസ്‌കൗണ്ട്, ഇഷ്യു തീയതികള്‍, ഇഷ്യു വില എന്നിവയും അറിയാനാകുമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

എല്‍ഐസി ഫെബ്രുവരിയില്‍ സെബിക്ക് കരട് പേപ്പറുകള്‍ സമര്‍പ്പിച്ചിരുന്നു, അതില്‍ കമ്പനിയുടെ 5 ശതമാനം ഓഹരികള്‍, അല്ലെങ്കില്‍ 31.6 കോടി ഓഹരികള്‍, വില്‍ക്കുമെന്ന് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ 65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം നേടുന്നതില്‍ എല്‍ഐസി ഐപിഒയ്ക്ക് നിര്‍ണായക സ്ഥാനമുണ്ട്.