image

23 April 2022 12:31 AM GMT

IPO

എല്‍ഐസി ഐപിഒയിലൂടെ ലക്ഷ്യമിടുന്ന തുക കുറച്ചേക്കും

PTI

lic
X

Summary

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഐപിഒയിലൂടെ കുറഞ്ഞ തുക (ഏകദേശം 30,000 കോടി രൂപ) സമാഹരിക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നേരത്തെ കണക്കാക്കിയിരുന്ന തുകയെക്കാള്‍ 40 ശതമാനം കുറവാണ് ഇപ്പോള്‍ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുക. ഏകദേശം 65,000 കോടി രൂപയാണ് ഐപിഒയില്‍ നിന്ന് എല്‍ഐസി ആദ്യം പ്രതീക്ഷിച്ചിരുന്നത്. ലിസ്റ്റിംഗിനു ശേഷം എല്‍ഐസിക്ക് 13-15 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ലഭിക്കുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. 2021 സാമ്പത്തിക വര്‍ഷത്തില്‍ 44 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള […]


റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഐപിഒയിലൂടെ കുറഞ്ഞ തുക (ഏകദേശം 30,000 കോടി രൂപ) സമാഹരിക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നേരത്തെ കണക്കാക്കിയിരുന്ന തുകയെക്കാള്‍ 40 ശതമാനം കുറവാണ് ഇപ്പോള്‍ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുക.

ഏകദേശം 65,000 കോടി രൂപയാണ് ഐപിഒയില്‍ നിന്ന് എല്‍ഐസി ആദ്യം പ്രതീക്ഷിച്ചിരുന്നത്. ലിസ്റ്റിംഗിനു ശേഷം എല്‍ഐസിക്ക് 13-15 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ലഭിക്കുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
2021 സാമ്പത്തിക വര്‍ഷത്തില്‍ 44 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിയുടെ 100 ശതമാനം ഓഹരിയും ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമാണ്.

നിലവില്‍, 34.3 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 29 കോടി ലൈഫ് പോളിസി ഉടമകള്‍ എല്‍ഐസിക്കുണ്ട്. എല്‍ഐസി ജീവനക്കാര്‍, പോളിസി ഉടമകള്‍, റീട്ടെയില്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് 5 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതി മാറ്റിയേക്കാവുന്ന രീതിയില്‍ എല്‍ഐസിയുടെ മെഗാ ഐപിഒ മാര്‍ച്ച് 11-നു വിപണിയിലെത്തുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഏപ്രില്‍ അവസാനത്തോടെ എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍. ഇപ്പോള്‍ മെയ് ആദ്യ ആഴ്ച്ചയില്‍ ഐപിഒ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.