image

15 March 2022 7:11 AM GMT

IPO

എല്‍ഐസിയില്‍ 20 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിൽ

PTI

എല്‍ഐസിയില്‍ 20 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിൽ
X

Summary

ഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) യ്ക്ക് ഒരുങ്ങുന്ന എല്‍ഐസിയുടെ ഇടപാടുകൾ സുഗമമാക്കാന്‍ 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള അനുമതി സഹായിക്കുമെന്ന് ഡിപിഐഐടി (ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്). കേന്ദ്ര മന്ത്രാലയം കഴിഞ്ഞ മാസമാണ് ഓട്ടോമാറ്റിക് വഴിയിലുള്ള വിദേശ നിക്ഷേപ അനുമതി നല്‍കിയത്. കാലാകാലങ്ങളില്‍ ഭേദഗതിചെയ്യുന്ന 1956 ലെ ലൈഫ് ഇന്‍ഷ്വറന്‍സ് ആക്ട് പ്രകാരവും, 1938 ലെ ഇന്‍ഷ്വറന്‍സ് ആക്ട് പ്രകാരവും നിയന്ത്രിക്കപ്പെടുന്നതാണ് എല്‍ഐസിയിലെ വിദേശ നിക്ഷേപം. ഡിപിഐഐടി പുതിയ […]


ഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) യ്ക്ക് ഒരുങ്ങുന്ന എല്‍ഐസിയുടെ ഇടപാടുകൾ സുഗമമാക്കാന്‍ 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള അനുമതി സഹായിക്കുമെന്ന് ഡിപിഐഐടി (ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്). കേന്ദ്ര മന്ത്രാലയം കഴിഞ്ഞ മാസമാണ് ഓട്ടോമാറ്റിക് വഴിയിലുള്ള വിദേശ നിക്ഷേപ അനുമതി നല്‍കിയത്.

കാലാകാലങ്ങളില്‍ ഭേദഗതിചെയ്യുന്ന 1956 ലെ ലൈഫ് ഇന്‍ഷ്വറന്‍സ് ആക്ട് പ്രകാരവും, 1938 ലെ ഇന്‍ഷ്വറന്‍സ് ആക്ട് പ്രകാരവും നിയന്ത്രിക്കപ്പെടുന്നതാണ് എല്‍ഐസിയിലെ വിദേശ നിക്ഷേപം. ഡിപിഐഐടി പുതിയ നോട്ടിഫിക്കേഷനില്‍ വിദേശനിക്ഷേപം എല്‍ഐസിയിലെയും, മറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികളിലേതുമായി തരംതിരിച്ചിട്ടുണ്ട്. നിലവിലെ എഫ്ഡിഐ നയം അനുസരിച്ച്, പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 20 ശതമാനമാണ്. ഇപ്പോള്‍ എല്‍ഐസിക്കും, അതുപോലെയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, 20 ശതമാനം വരെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

എല്‍ഐസി ഒരു സ്റ്റാറ്റൂട്ടറി കോര്‍പ്പറേഷനായതിനാല്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെയോ, ഇന്‍ഷുറന്‍സ് ഇടനിലക്കാരുടെയോ കീഴിലല്ല. 1956 ലെ എല്‍ഐസി ആക്ട് പ്രകാരം എല്‍ഐസിയിലെ വിദേശ നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. 1938 ലെ ഇന്‍ഷ്വറന്‍സ് ആക്ട് ,1999 ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്ട്, അല്ലെങ്കില്‍ എല്‍ഐസിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് കീഴിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ വഴി മാത്രമേ എല്‍ഐസിയിൽ ഇടപെടാനാവുകയുള്ളൂ.

ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മൊത്തം ഓഹരികളില്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകരുടെ മൊത്തം മൂലധന നിക്ഷേപം 74 ശതമാനത്തിലധികമാകരുതെന്നും ഡിപിഐഐടിയുടെ പത്രക്കുറിപ്പിൽ പറയുന്നു. എല്‍ഐസിയുടെ ജീവനക്കാരില്‍ ബംഗ്ലാദേശ് അല്ലെങ്കില്‍ പാക്കിസ്ഥാന്‍ പൗരന്മാരുണ്ടെങ്കില്‍ അവര്‍ക്ക് സ്റ്റോക്ക് ഓപ്ഷന്‍ അഥവ വിയര്‍പ്പ് ഓഹരി (സ്വെറ്റ് ഓഹരികള്‍) നേട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുമതിയില്ലാതെ അവകാശമില്ല. എല്‍ഐസിയുടെ അഞ്ചു ശതമാനം ഓഹരികളുടെ ഐപിഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചിരുന്നു.