19 Dec 2023 7:21 AM GMT
വാര്‍ഷിക ഫീസുമില്ല, ജോയ്‌നിംഗ് ഫീസുമില്ല; അടിപൊളിയാണ് LIC-യുടെ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍
MyFin Desk
Summary
- 2 ക്രെഡിറ്റ് കാര്‍ഡ് എല്‍ഐസി 2023 ഡിസംബര്‍ 14ന് പുറത്തിറക്കി
- ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, മാസ്റ്റര്‍കാര്‍ഡ് എന്നിവരുമായി സഹകരിച്ചാണ് രണ്ട് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയത്
- വാര്‍ഷിക ഫീസും, ജോയ്‌നിംഗ് ഫീസും ഇല്ല
വാര്‍ഷിക ഫീസും, ജോയ്‌നിംഗ് ഫീസും ഈടാക്കാത്തൊരു ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചു ആരും തന്നെ കേട്ടിട്ടുണ്ടാകില്ല.
എന്നാല്‍ അത്തരമൊരു ക്രെഡിറ്റ് കാര്‍ഡ് എല്‍ഐസി കാര്‍ഡ്‌സ് 2023 ഡിസംബര്‍ 14ന് പുറത്തിറക്കിയിരിക്കുകയാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, മാസ്റ്റര്‍കാര്‍ഡ് എന്നിവരുമായി സഹകരിച്ചാണ് എല്‍ഐസി രണ്ട് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
എല്‍ഐസി ക്ലാസിക്
എല്‍ഐസി സെലക്ട് എന്നിങ്ങനെ 2 ക്രെഡിറ്റ് കാര്‍ഡുകളാണു പുറത്തിറക്കിയിരിക്കുന്നത്.
എല്‍ഐസി ക്ലാസിക് ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡിന്റെ പ്രധാനപ്പെട്ട ആകര്‍ഷണം പ്രതിമാസ പലിശ നിരക്ക് 0.75-3.5 ശതമാനം വരെയാണെന്നതാണ്.
വാര്‍ഷിക പലിശ നിരക്ക് 9-42 ശതമാനം വരെയും.
ഈ കാര്‍ഡ് ഉപയോഗിച്ച് എല്‍ഐസി പ്രീമിയം അടയ്ക്കുമ്പോള്‍ 6 റിവാര്‍ഡ് പോയിന്റുകള്‍ നേടാനാകും.
മറ്റ് പേയ്‌മെന്റുകളും നടത്താം. ഇത്തരം പേയ്‌മെന്റുകള്‍ക്ക് 3 റിവാര്‍ഡ് പോയിന്റുകളും നേടാം. പക്ഷേ, നിബന്ധനകള്‍ക്കു വിധേയമായിരിക്കും.
റിവാര്‍ഡ് പോയിന്റുകള്‍ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യുമ്പോള്‍ റെഡീം ചെയ്യാനാകും. അതുമല്ലെങ്കില്‍ പിന്നീട് അടയ്ക്കുന്ന എല്‍ഐസി പ്രീമിയത്തിലോ റെഡീം ചെയ്യാം.
യാത്രാ ആനുകൂല്യങ്ങളും ഈ കാര്‍ഡിലൂടെ ലഭിക്കും. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനുകളിലും ലോഞ്ചുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കാനും ഈ ക്രെഡിറ്റ് കാര്‍ഡിലൂടെ സാധിക്കും.
എല്‍ഐസി സെലക്ട് ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡിന്റെ പ്രതിമാസ പലിശ നിരക്ക് 0.75-3.5 ശതമാനം വരെയാണ്.
പ്രതിവര്‍ഷം 9-42 ശതതമാനം വരെയാണ്.
ഈ കാര്‍ഡ് വ്യക്തിഗത അപകടം, യാത്രാ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിംഗിന് 500 രൂപയുടെ കിഴിവ് ലഭിക്കും.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 500 രൂപയുടെ കിഴിവും ലഭിക്കും. പക്ഷേ, നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
കാര്‍ഡ് സ്വന്തമാക്കാന്‍ എല്‍ഐസി പോളിസി വേണമെന്നില്ല
നിങ്ങള്‍ക്ക് എല്‍ഐസി പോളിസി ഇല്ലെങ്കില്‍പ്പോലും നിങ്ങള്‍ക്ക് എല്‍ഐസി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. നിങ്ങള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍, എല്‍ഐസി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രീമിയം അടച്ചാല്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.