7 Oct 2023 10:41 AM GMT
2,000 രൂപ നോട്ടുകൾ ബാങ്കുകൾ വഴി നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനുമുള്ള സമയപരിധി ഇന്ന് ( ഒക്ടോബര് 7 ) അവസാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനു൦ നീട്ടി നൽകിയ സമയമാണ് ഇന്ന് അവസാനിച്ചത്.
ഇനിയും 2000 രൂപ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത് ദാസ് അറിയിച്ചു. എന്നാൽ വ്യക്തികൾക്കോ , സ്ഥാപനങ്ങൾക്കോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക 19 ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. കേരളത്തിൽ കൊച്ചിയിലും, തിരുവന്തപുരത്തും റിസർവ് ബാങ്കിന്റെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. , നേരത്തെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സെപ്‌റ്റംബർ 30 വരെ സമയം നൽകിയിരുന്ന റിസർവ് ബാങ്ക് വീണ്ടും ഒക്ടോബർ 7 വരെ ഒരാഴ്ച കൂടി നീട്ടി നൽകുകയായിരുന്നു . എത്ര രൂപയുടെ നോട്ടുകളും അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.