21 March 2024 5:09 AM GMT
Summary
- നാഷണല്‍ ഹൈവേ ഇന്‍ഫ്രാ ട്രസ്റ്റിന്റെ 1.20 കോടി യൂണിറ്റുകള്‍ 149.65 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വാങ്ങി.
- എന്‍എച്ച്എഐ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റാണ് നാഷണല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ്
- ഒരു യൂണിറ്റിന് ശരാശരി 124.71 രൂപ നിരക്കില്‍ യൂണിറ്റുകള്‍ ഏറ്റെടുത്തു
എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്തെ പ്രമുഖരായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് ബുധനാഴ്ച നാഷണല്‍ ഹൈവേ ഇന്‍ഫ്രാ ട്രസ്റ്റിന്റെ 1.20 കോടി യൂണിറ്റുകള്‍ 149.65 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വാങ്ങി.
നാഷണല്‍ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റാണ് നാഷണല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ 1.20 കോടി യൂണിറ്റുകള്‍ വാങ്ങി. ഇത് നാഷണല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റില്‍ 11.02 ശതമാനം യൂണിറ്റ് ഹോള്‍ഡിംഗ് ആണ്.
ഒരു യൂണിറ്റിന് ശരാശരി 124.71 രൂപ നിരക്കില്‍ യൂണിറ്റുകള്‍ ഏറ്റെടുത്തു. ഡീല്‍ മൂല്യം 149.65 കോടി രൂപയാണ്.