24 Jan 2024 3:37 PM IST
Summary
- റോയല്‍ കരീബിയന്‍ ആണ് കപ്പലിന്റെ ഉടമസ്ഥര്‍
- 1200 അടി നീളമുള്ള കപ്പലിന് 7600 യാത്രക്കാരെയും 2350 കപ്പല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്
- ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണ് ഐക്കണ്‍ ഓഫ് ദ സീസ് എന്ന പേരിട്ടത്
ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പലായ ' ഐക്കണ്‍ ഓഫ് ദ സീസ് ' ജനുവരി 27 ന് ആദ്യ യാത്ര ആരംഭിക്കും.
യുഎസ്സിലെ ഫ്‌ളോറിഡയിലുള്ള പോര്‍ട്ട് ഓഫ് മിയാമിയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
1200 അടി നീളമുള്ള കപ്പലിന് 7600 യാത്രക്കാരെയും 2350 കപ്പല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്.
റോയല്‍ കരീബിയന്‍ ആണ് കപ്പലിന്റെ ഉടമസ്ഥര്‍.
200 കോടി ഡോളറാണ് ഈ ക്രൂസിന്റെ നിര്‍മാണ ചെലവ്.
40 റെസ്റ്റോറന്റുകളും, ബാറും, ഏഴ് സ്വിമ്മിംഗ് പൂളുകളും 20 നിലകളുമുണ്ട്.
ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണ് ഐക്കണ്‍ ഓഫ് ദ സീസ് എന്ന പേരിട്ടത്.
പരിസ്ഥിതി സൗഹാര്‍ദ്ദമാണ് കപ്പലിന്റെ രൂപകല്‍പ്പനയെന്നാണ് റോയല്‍ കരീബിയന്‍ അവകാശപ്പെടുന്നത്.
ദ്രവീകൃത പ്രകൃതി വാതകമാണ് കപ്പലില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കുന്ന റോയല്‍ കരീബിയന്റെ ആദ്യ ക്രൂസ് കപ്പല്‍ കൂടിയാണ് ഐക്കണ്‍ ഓഫ് ദ സീസ്.
എല്ലാ മലിനജലവും ശുദ്ധീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു നൂതന ശുദ്ധീകരണ സംവിധാനവും ഐക്കണ്‍ ഓഫ് ദി സീസില്‍ സജ്ജീകരിച്ചിരിട്ടുണ്ട്.