16 Jan 2024 2:27 PM IST
Summary
- ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി
- 2017-ല്‍ പ്രഖ്യാപിച്ചതാണ് പദ്ധതി
- പദ്ധതി 2022-ല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും സമയപരിധി നീട്ടുകയായിരുന്നു
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ വൈദ്യുതീകരണ സംവിധാനം നിര്‍മിക്കാനുള്ള മെഗാ ഓര്‍ഡര്‍ എല്‍ ആന്‍ഡ് ടിയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന് ലഭിച്ചു.
ഒരു അംഗീകൃത ജാപ്പനീസ് ഏജന്‍സിയില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് എല്‍ ആന്‍ഡി ടി അറിയിച്ചു.
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി ആണ് ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നതെന്നും നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു അംഗീകൃത ജാപ്പനീസ് ഏജന്‍സിയാണ് ഇത് നടപ്പിലാക്കുന്നതെന്നും എല്‍ ആന്‍ഡി ടി പറഞ്ഞു.
ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി.
2017-ല്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 2022-ല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും സമയപരിധി നീട്ടുകയായിരുന്നു.