2 Feb 2025 6:00 AM GMT
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റ് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ക്ക് ബഡ്ജറ്റില്‍ നേരിട്ട് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മധ്യവര്‍ഗ സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പ്രതിഫലനം ചെറുകിട ഇടത്തരം വ്യാപാരി സമൂഹത്തിന് ഗുണം ചെയ്യുമെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് പറഞ്ഞു.
കെട്ടിട വാടകയുടെ ടി.ഡി.എസ് പരിധി കൂട്ടിയതും, ശീതീകരിച്ച മത്സ്യവിഭവങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 30-ല്‍ നിന്ന് 5 ശതമാനമായി കുറച്ചതും, ഇലക്‌ട്രോണിക് സാമഗ്രികള്‍ക്ക് തിരുവ കുറച്ചതും സ്വാഗതാര്‍ഹമാണ്. ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തുക, വിദേശ കുത്തകകളെ നിയന്ത്രിക്കുക തുടങ്ങി കേരളത്തിലെ വ്യാപാരികളുടെ നിരന്തര ആവശ്യങ്ങള്‍ ബഡ്ജറ്റ് സമ്മേളനത്തില്‍ പിരിഗണിക്കണമെന്നും പി.സി.ജേക്കബ് ആവശ്യപ്പെട്ടു.