image

11 Dec 2024 9:39 AM GMT

News

മൂല്യ വർധിത ഉൽപന്നങ്ങളുമായി 'കുടുംബശ്രീ കേരള ചിക്കൻ'

MyFin Desk

മൂല്യ വർധിത ഉൽപന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കൻ
X

കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നി ഉൽപന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉൽപന്നങ്ങൾ ലഭ്യമാവുക.

ഇന്നലെ (10-12-2024) സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉൽപന്നങ്ങൾ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു. നിലവിലെ വിപണന മാർഗങ്ങൾക്ക് പുറമേ ഭാവിയിൽ ‘മീറ്റ് ഓൺ വീൽ’ എന്ന പേരിൽ ഓരോ ജില്ലയിലും വാഹനങ്ങളിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.