image

7 Nov 2023 2:48 PM IST

News

690 രൂപക്ക് ഒരു സർക്കീട്ട് പോയാലോ ? അതും കെഎസ്ആർടിസി യിൽ

MyFin Desk

ksrtc tour package
X

Summary

  • 690 രൂപ മുതൽ 3420 രൂപ വരെയുള്ള ഏകദിന, ദ്വിദിന യാത്രാ പാക്കേജുകള്‍
  • മൂന്നാർ, ഗവി,വാഗമൺ, അതിരപ്പള്ളി, മലക്കപ്പാറ, നെല്ലിയാമ്പതി ,സൈലന്റ്‌വാലി , തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏകദിന, ദ്വിദിന ഉല്ലാസയാത്രകൾ


മറയൂർ ചന്ദനക്കാടും ശർക്കരയും നീലക്കുറിഞ്ഞിയും വരയാടുകളും വാഗമൺ ഉൾപ്പെടുന്ന ഇടുക്കിയും ചീവീടുകളില്ലാത്തതിനാൽ നിശബ്ദമായിപ്പോയ സൈലന്റ് വാലി കാടുകളിലേക്കും നവംബറിൽ പോക്കറ്റ് കാലിയാകാതെ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ച് ഒരു ട്രിപ്പ്‌ പോയാലോ? അതും കെഎസ്ആർടിസി യിൽ.

എങ്കിൽ ഒട്ടും മടിക്കേണ്ട കേരളത്തിലെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ഗവി,വാഗമൺ, അതിരപ്പള്ളി, മലക്കപ്പാറ, നെല്ലിയാമ്പതി ,സൈലന്റ്‌വാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏകദിന,ദിദിന ,ഉല്ലാസയാത്രകൾ ഒരുക്കിയിരിക്കുന്നു അതും ചെറിയ ബജറ്റിൽ .690 രൂപ മുതൽ 3420 രൂപ വരെയുള്ള ഏകദിന, ദ്വിദിന യാത്രകളാണ് പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ യാത്രകൾ സംഘടിപ്പിക്കുന്നത് മലപ്പുറം, പെരിന്തൽമണ്ണ ,നിലമ്പൂർ ,പൊന്നാനി,തൃശൂർ,ചാലക്കുടി,തൊടുപുഴ, തുടങ്ങിയ ഡിപ്പോകളാണ്. ഈ ഡിപ്പോയുടെ വിവിധ ബജറ്റ് ടൂറുകളുടെ യാത്രകളുടെയും ,നിരക്കുകളുടെയും വിശദ വിവരങ്ങൾ നോക്കാം.



മലപ്പുറം ഡിപ്പോ

നവംബർ 11 - മാമലക്കണ്ടം, മൂന്നാർ ദ്വിദിന യാത്ര പുലർച്ചെ നാലിന് പുറപ്പെടും. 1420 രൂപയാണ് നിരക്ക്. ഇതേ യാത്ര നവംബർ 18 ,25 തീയതികളിലും ഉണ്ടായിരിക്കും.

നവംബർ 12: അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ. പുലർച്ചെ നാലിന് പുറപ്പെടും. നിരക്ക് 730 രൂപ. നവംബർ 19, 26 തീയതികളിൽ ഇതേ സ്ഥലങ്ങളിലേക്കു യാത്രയ്ക്കു ബുക്കു ചെയ്യാം.

മലപ്പുറം ഡിപ്പോയിൽ നിന്ന് നവംബർ 11 -ന് വാഗമൺ, അഞ്ചുരുളി, രാമക്കൽമേട്,ചതുരങ്കപ്പാറ എന്നി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക് ദിദിന യാത്രയും ഉണ്ട്. യാത്രയിൽ ഓഫ് റോഡ് ജീപ്പ് യാത്ര ,ഡിജെ, താമസം ഉൾപ്പെടെ 3420 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾ മലപ്പുറം ഡിപ്പോയില്‍നിന്നു ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ; 9446389823

പെരിന്തല്‍മണ്ണ ഡിപ്പോ

നവംബർ 5 - നെല്ലിയാമ്പതി .രാവിലെ 5.30 ന് പുറപ്പെടും. നിരക്ക് 740 രൂപ.

നവംബർ 11 -വാഗമൺ. രാവിലെ അഞ്ചിന് പുറപ്പെടും. നിരക്ക് 2720 രൂപ.

നവംബർ 19 -മലക്കപ്പാറ. രാവിലെ അഞ്ചിന് പുറപ്പെടും. നിരക്ക് 690 രൂപ.

നവംബർ 25 -മൂന്നാർ. രാവിലെ അഞ്ചിന്പുറപ്പെടും. നിരക്ക് 1400 രൂപ.

നവംബർ 26 -സൈലന്റ് വാലി. രാവിലെ 6 മണിക്ക് പുറപ്പെടും. നിരക്ക് 1230 രൂപ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ; 9048848436

നിലമ്പൂർ ഡിപ്പോ

നവംബർ 12 - നെല്ലിയാമ്പതി. രാവിലെ 5 ന് പുറപ്പെടും. നിരക്ക് 480 രൂപ

നവംബർ 19 - കണ്ണൂർ. രാവിലെ 5 ന് പുറപ്പെടും. നിരക്ക് 720 രൂപ

നവംബർ 26 - നെല്ലിയാമ്പതി. രാവിലെ 5 ന് പുറപ്പെടും. നിരക്ക് 480 രൂപ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ; 7012968595

പൊന്നാനി ഡിപ്പോ

നവംബർ 12 - സൈലന്റ് വാലി. രാവിലെ 5 ന് പുറപ്പെടും. നിരക്ക് 1400 രൂപ.

നവംബർ 19 -മലക്കപ്പാറ. രാവിലെ 5 ന് പുറപ്പെടും നിരക്ക് 680 രൂപ.

നവംബർ 26 - വയനാട്. രാവിലെ 5 ന് പുറപ്പെടും നിരക്ക് 650 രൂപ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ; 9846531574

തൃശൂർ ഡിപ്പോ

നവംബർ 11 - നെല്ലിയാമ്പതി ( ബുക്കിങ് ഫുൾ )

നവംബർ 26 - ഗവി കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ; 9656018514

ചാലക്കുടി ഡിപ്പോ

നവംബർ 5 - മൂന്നാർ ( ബുക്കിങ് ഫുൾ ),കാന്തല്ലൂർ, നെല്ലിയാമ്പതി രാവിലെ 6 മണിക്ക് പുറപ്പെടും.

നവംബർ 10 - മാമലക്കണ്ടം രാവിലെ 6 മണിക്ക് പുറപ്പെടും ( ബുക്കിങ് ഫുൾ )

നവംബർ 11 - മലക്കപ്പാറ രാവിലെ 8 മണിക്ക് പുറപ്പെടും ( ബുക്കിങ് ഫുൾ )

നവംബർ 12 - മലക്കപ്പാറ രാവിലെ 8 മണിക്ക് പുറപ്പെടും, വാഗമൺ 6 മണിക്ക് പുറപ്പെടും,മൂന്നാർ 6 മണിക്ക് പുറപ്പെടും

നവംബർ 18 - മലക്കപ്പാറ 8 മണിക്ക് പുറപ്പെടും, കൊളുക്കുമല 9 .30 ന് പുറപ്പെടും

നവംബർ 19 -മലക്കപ്പാറ രാവിലെ 8 മണിക്ക് പുറപ്പെടും

നവംബർ 25 - മലക്കപ്പാറ രാവിലെ 8 മണിക്ക് പുറപ്പെടും ,നെല്ലിയാമ്പതി 6 .30 ന് പുറപ്പെടും

നവംബർ 26 -രാമക്കല്മേട് 6 മണിക്ക് പുറപ്പെടും

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 9074503720 നമ്പറിൽ വിളിക്കുക

തൊടുപുഴ ഡിപ്പോ

നവംബർ 5 -മൂന്നാർ ,കാന്തല്ലൂർ രാവിലെ ആറിന് പുറപ്പെടും. നിരക്ക് 670 രൂപ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ; 9400262204

ബുക്കിങ് സമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ. തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ് ചെയ്യാം.