8 Jan 2024 9:50 AM GMT
Summary
തിരുവനന്തപുരം, എറണാകുളം, കോട്ടയം യൂണിറ്റുകളില്‍ നിന്ന് ചെന്നൈ പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കും
പൊങ്കലിന് മുന്നോടിയായി ജനുവരി 11, 12 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.
തിരുവനന്തപുരം, എറണാകുളം, കോട്ടയം യൂണിറ്റുകളില്‍ നിന്ന് ചെന്നൈ പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കും.
ജനുവരി 11
തിരുവനന്തപുരം-ചെന്നൈ വൈകീട്ട് 6.30ന്, എറണാകുളം-ചെന്നൈ രാത്രി 7.30ന്,
കോട്ടയം-ചെന്നൈ വൈകീട്ട് 6ന്.
ജനുവരി 12
ചെന്നൈ-തിരുവനന്തപുരം വൈകീട്ട് 6.30,
ചെന്നൈ-എറണാകുളം വൈകീട്ട് 5.30,
ചെന്നൈ-കോട്ടയം വൈകീട്ട് 6.
വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാം.
തിരുവനന്തപുരം: 0471-232 3886,
എറണാകുളം: 0484-237 2033,
കോട്ടയം: 0481 256 2908.
ഈ വര്‍ഷം ജനുവരി 15 മുതല്‍ 18 വരെയാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഇന്ത്യയിലുട നീളമുള്ള തമിഴര്‍ ആഘോഷിക്കുന്ന നാല് ദിവസത്തെ വിളവെടുപ്പ് ഉത്സവമാണിത്.