image

27 Feb 2025 10:19 AM

News

പത്തിടത്ത് കൂടി ksrtc ഡ്രൈവിങ്‌ സ്കൂൾ ആരംഭിക്കുന്നു

MyFin Desk

ksrtc driving school opens ten more locations
X

സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു. കാട്ടാക്കട, മാവേലിക്കര, നിലമ്പുർ, പയ്യന്നൂർ, പൊന്നാനി, എടത്വ, പാറശ്ശാല, പാപ്പനംകോട്, പൂവാർ, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് പുതിയ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിച്ചത്. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന്റെ വിജയശമാനം 55 ആണെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടേത് 80 ശതമാനത്തിനു മേലെയാണ്.

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകളിലെ പഠനം. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപയാണ്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.