Summary
- വായ്പ്പകൾക്കു സർക്കാകർ ഗ്യാരണ്ടി വേണ്ട എന്ന് തീരുമാനിച്ചു
- വായ്‌പ്പാ ബാദ്ധ്യത കുറച്ചു
2018 മുതൽ 2022 വരെയുള്ള തുടർച്ചയായ 5 സാമ്പത്തിക വർഷങ്ങളിൽ പ്രസരണ -വിതരണ നഷ്ടം ഒഴിവാക്കി 518 കോടി സ്വരൂപിച്ചതായി കെ എസ് ഇ ബി അവകാശപ്പെടുന്നു.
പ്രസരണ-വിതരണ നഷ്ടം 2017 -18 ൽ 13 .93 ശതമാനമായിരുന്നത് 2021 -22 ആയപ്പോഴേക്കും 10 .19 ശതമാനത്തിലേക്ക് എത്തിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നു സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി അതിന്റ രേഖകളിൽ പറയുന്നു .
ഇത് കൂടാതെ കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ കെ എസ് ഇ ബി മറ്റു ചില മാർഗങ്ങൾ കൂടി ഈ കാലഘട്ടത്തിൽ സ്വീകരിച്ചിരുന്നു. ഇതിൽ ഏറ്റവും നൂതനവും ധീരവുമായ നീക്കം കെ എസ് ഇ ബി എടുക്കുന്ന വായ്പ്പകൾക്കു സർക്കാകർ ഗ്യാരണ്ടീ വേണ്ട എന്നുള്ള തീരുമാനമായിരുന്നു. വായ്പ്പകൾക്കു ഗ്യാരണ്ടി നിൽക്കുന്നതിനു സർക്കാരിന് കമ്മീഷൻ നൽകണമായിരുന്നു .
സാങ്കേതിക രംഗത്ത് മാത്രമല്ല, സാമ്പത്തിക രംഗത്തും ഉണ്ടായിക്കൊണ്ടിരുന്നു നഷ്ടങ്ങൾ കുറയ്ക്കാൻ ബുദ്ധിപരമായ ചില നീക്കങ്ങൾ നടത്താനും അത് കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് ഫലപ്രാപ്തിയിൽ എത്തിക്കാനും കഴിഞ്ഞു എന്ന് കെ എസ് ഇ ബി പറഞ്ഞു.
കെ എസ് ഇ ബി പറയുന്നതനുസരിച്ചു പ്രസരണ -വിതരണ നഷ്ടം കുറച്ചതിലൂടെ ലാഭിച്ച വൈദുതി ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു ആവശ്യത്തിന്റെ ഒരു ഭാഗം നിറവേറ്റാനും അങ്ങനെ വൈദുതി പുറമെ നിന്ന് വാങ്ങുന്നത് ഒരു പരിധി വരെ കുറക്കാനും കഴിഞ്ഞു.
സാമ്പത്തിക രംഗത്താകട്ടെ, ഏറ്റവും ചെലവ് കുറഞ്ഞ ഇടങ്ങളിൽ നിന്ന് വായ്‌പ്പ എടുത്തതുകൊണ്ടു പലിശയുടെ ബാദ്ധ്യത വലുതായി കുറയ്ക്കാൻ കെ എസ് ഇ ബി ക്കു കഴിഞ്ഞു .
2022 സാമ്പത്തിക വര്ഷം 3024 .03 കോടിയുടെ പദ്ധതികൾ നടപ്പാക്കിയെങ്കിലും, ആ വര്ഷം എടുക്കേണ്ടി വന്ന ദീർഘ-ഹൃസ്വ കാല വായ്‌പകൾ വെറും 48 .07 കോടി രൂപയുടെ മാത്രമായിരുന്നു.
സാമ്പത്തിക നില മോശമായി തുടരുന്നു
എന്നിട്ടും വലിയ കടങ്ങളും, നെഗറ്റീവ് നെറ്റുവർത്തുമായി കെ എസ് ഇ ബി യുടെ സാമ്പത്തിക നില ഗുരുതരമായി തുടരുന്നു. ആശ്വാസത്തിന് അൽപ്പം വക നൽകുന്നത് കമ്പനിയുടെ കടം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 5 ശതമാനം കുറഞ്ഞു 16529 .27 കോടിയിൽ നിന്ന് 15721 .75 കോടി ആയി എന്നത് മാത്രമാണ്
എന്നാൽ കൂടുതൽ ആശങ്ക പെടുത്തുന്നത് അതിന്റെ നെഗറ്റീവ് നെറ്റ് വർത്ത് പിന്നയും മോശമായി ഈ ആദ്യ പാദത്തിൽ 25835 .73 കോടിയിൽ നിന്ന് വളർന്നു 27075 .26 കോടി ആയി എന്നതാണ്.
കെ എസ് ഇ ബി യുടെ രേഖകളനുസരിച്ചു, 2018 മുതൽ അഞ്ചു വര്ഷം കൊണ്ട് പ്രസരണ -വിതരണ നഷ്ടം കുറച്ചതിലൂടെ ആദ്യത്തെ വർഷത്തിൽ തന്നെ 96 .48 കോടിയുടെ 240 .01 മില്യൺ യൂണിറ്റി വൈദുതി ലാഭിക്കാൻ കഴിഞ്ഞു.