8 May 2023 12:30 PM
Summary
- ഇന്നലെ വൈകിട്ട് അഞ്ച് മണി വരെ 106528 ആളുകളാണ് യാത്ര ചെയ്തത്
സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 12 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണി വരെ 106528 ആളുകളാണ് യാത്ര ചെയ്തത്. നിലവില്‍ ഹൈക്കോടതി-വൈപ്പിന്‍, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്.
അതേസമയം സര്‍വീസ് തുടങ്ങിയ ആദ്യ ദിവസം വാട്ടര്‍ മെട്രോയില്‍ കയറിയത് 6559 പേരാണ്. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയുള്ള റൂട്ടില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസില്‍ നിന്നാണ് ഈ നേട്ടം. ഏതാണ്ട് 15 മിനുറ്റ് ഇടവേളയിലാണ് സര്‍വീസുള്ളത്. ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്.
വാട്ടര്‍ മെട്രോയുടെ രണ്ടാമത്തെ സര്‍വീസ് വൈറ്റില മുതല്‍ കാക്കനാട് വരെയാണ്. ഏതാണ്ട് 5.2 കിലോമീറ്ററാണ് ഈറൂട്ടിന്റെ ദൈര്‍ഘ്യം. ഇവിടെ രണ്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്.