image

3 Jan 2024 5:17 AM

News

പുതുവര്‍ഷത്തില്‍ വാട്ടര്‍ മെട്രോ കുതിച്ചത് റെക്കോര്‍ഡിലേക്ക്

MyFin Desk

water metro jumped to a record in the new year
X

Summary

  • 2023 ഡിസംബര്‍ 31-ന് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് 16,162 പേരാണ്. ഇതേ ദിനം മെട്രോ റെയിലില്‍ 1,13,152 പേരും യാത്ര ചെയ്തു
  • ഉടന്‍ തന്നെ ഫോര്‍ട്ടുകൊച്ചിയിലേക്കും, തെക്കന്‍ ചിറ്റൂരിലേക്കും സര്‍വീസ് ആരംഭിക്കും. ഇൗ റൂട്ടില്‍ പരീക്ഷണ ഓട്ടം നടക്കുകയാണ്
  • 2024 ജനുവരി 1 പുലര്‍ച്ചെ 1 മണി വരെ മെട്രോ റെയിലും പുലര്‍ച്ചെ 5 മണി വരെ വാട്ടര്‍ മെട്രോയും പ്രവര്‍ത്തിച്ചു


റെക്കോര്‍ഡ് യാത്രക്കാരുമായിട്ടാണു പുതുവര്‍ഷത്തിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ പ്രവേശിച്ചത്.

2023 ഡിസംബര്‍ 31-ന് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് 16,162 പേരാണ്. ഇതേ ദിനം മെട്രോ റെയിലില്‍ 1,13,152 പേരും യാത്ര ചെയ്തു.

ഡിസംബര്‍ 31ന് വാട്ടര്‍ മെട്രോയും, മെട്രോ റെയിലും സേവനം അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ചിരുന്നു.

2024 ജനുവരി 1 പുലര്‍ച്ചെ 1 മണി വരെ മെട്രോ റെയിലും പുലര്‍ച്ചെ 5 മണി വരെ വാട്ടര്‍ മെട്രോയും പ്രവര്‍ത്തിച്ചു.

2023 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം വാട്ടര്‍ മെട്രോയില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത് ഡിസംബര്‍ 31-നാണെന്നു കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു.

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-ബോള്‍ഗാട്ടി-വൈപ്പിന്‍, കാക്കനാട്-വൈറ്റില റൂട്ടിലാണ് ഇപ്പോള്‍ വാട്ടര്‍ മെട്രോ സര്‍വീസുള്ളത്. 12 ബോട്ടുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

ഉടന്‍ തന്നെ ഫോര്‍ട്ടുകൊച്ചിയിലേക്കും, തെക്കന്‍ ചിറ്റൂരിലേക്കും സര്‍വീസ് ആരംഭിക്കും. ഇൗ റൂട്ടില്‍ പരീക്ഷണ ഓട്ടം നടക്കുകയാണ്.

ചേരാനെല്ലൂര്‍, ഏലൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലുമാണ്.