10 Oct 2023 5:47 AM
Summary
രണ്ടാഴ്ച മുമ്പ് ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- ബോള്‍ഗാട്ടി സര്‍വീസ് ആരംഭിച്ചു
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു. ഒക്ടോബര്‍ 9 വരെ 9,70,630 പേരാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.
വാട്ടർമെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബര്‍ 26ന് ആറ് മാസം തികയുകയാണ്.
ഈ വര്‍ഷം ഏപ്രില്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഏപ്രില്‍ 26-നാണ് ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍ സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 27-ന് വൈറ്റില-കാക്കനാട് റൂട്ടിലും സര്‍വീസ് ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- ബോള്‍ഗാട്ടി സര്‍വീസ് ആരംഭിച്ചു.
ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍ റൂട്ടില്‍ യാത്ര ചെയ്യാന്‍ 20 രൂപയാണ് നിരക്ക്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് യാത്ര. ഏസി ബോട്ടാണ് സര്‍വീസ് നടത്തുന്നത്. ഇത് ഇലക്ട്രിക്-ഹൈബ്രിഡ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍, വൈറ്റില-കാക്കനാട് റൂട്ടുകളിലായി പ്രതിദിനം 2,500 യാത്രക്കാരും, ശനി, ഞായര്‍, മറ്റ് അവധി ദിനങ്ങളില്‍ 4000 മുതല്‍ 5000 വരെയും യാത്രക്കാര്‍ സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. യാത്രക്കാര്‍ പ്രധാനമായും വിനോദ സഞ്ചാരികളാണ്.
ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍ റൂട്ടില്‍ ഓരോ 20 മിനിറ്റ് ഇടവേളകളിലായി സര്‍വീസ് ഉണ്ട്. വൈറ്റില-കാക്കനാട് റൂട്ടില്‍ ഓരോ 30 മിനിറ്റ് ഇടവിട്ടാണ് സര്‍വീസ്.
ഹൈക്കോര്‍ട്ടില്‍ നിന്നും ബോള്‍ഗാട്ടിയിലേക്ക് പ്രതിദിനം 10 ട്രിപ്പുകളാണ് സര്‍വീസ് നടത്തുന്നത്.
അടുത്ത മാസത്തോടു കൂടി ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നും സൗത്ത് ചിറ്റൂരിലേക്ക് സര്‍വീസ് ആരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
വാട്ടര്‍ മെട്രോ ആറാം മാസത്തിലേക്ക്
യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷത്തിലേക്ക്
കാണാം വീഡിയോ
ഇവിടെ ക്ലിക്ക് ചെയ്യൂ