image

30 Jan 2025 10:34 AM GMT

News

കൊച്ചി മെട്രോ; മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്‍

MyFin Desk

kochi metro phase 3 to reach angamaly01
X

ആലുവയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലി വരെയുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാന്‍ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. പാതയുടെ ദൈര്‍ഘ്യം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടും ചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം നൽകിയിരിക്കുന്നത്.


കൊച്ചി മെട്രോയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി മൂന്നാംഘട്ടത്തിൽ റോളിങ് സ്റ്റോക്ക് രീതി ഉപയോഗിക്കാനാകുമോ എന്നത് സംബന്ധിച്ച് ഡിപിആർ കൺസൾട്ടൻ്റ് സാധ്യതാ പഠനം നടത്തും. പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)/മെഷീൻ ലേണിംഗ് (ML) സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ടെണ്ടറിൽ പറയുന്നു. കൂടാതെ ആലുവ- അങ്കമാലി പാത ഭാവിയില്‍ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശമുണ്ട്.

മൂന്നാം ഘട്ടത്തിനായുള്ള ഡിപിആർ തയ്യാറാക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. അതിനുശേഷം സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19ന് ടെണ്ടര്‍ തുറക്കുമെന്നു അധികൃതർ അറിയിച്ചു.