23 April 2024 10:12 AM
Summary
- ' സയന്‍സ് ടൈംസ് ' ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്
- ഹെമറാജിക് ഫീവറിന് കാരണമാകുന്ന മാരക വൈറസാണ് മാര്‍ബര്‍ഗ്
- ഈ വൈറസ് ബാധയേറ്റ രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെ മറ്റൊരാളിലേക്കും രോഗം പടരും
കെനിയയിലെ മൗണ്ട് എല്‍ഗോണ്‍ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കിറ്റം ഗുഹ ലോകത്തെ ഭയപ്പെടുത്തുന്ന അടുത്ത മാരക വൈറസിന്റെ ഉത്ഭവ കേന്ദ്രമായേക്കുമെന്ന് റിപ്പോര്‍ട്ട്. ' കൊലയാളി ' ഗുഹ എന്ന് വിളിപ്പേരുള്ള ഗുഹയാണ് കിറ്റം.
' സയന്‍സ് ടൈംസ് ' ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
എബോള എന്ന മാരകവും അപകടകരവുമായ വൈറസിന്റെ ഉത്ഭവം ഈ ഗുഹയായിരുന്നു.
ഹെമറാജിക് ഫീവറിന് കാരണമാകുന്ന മാരക വൈറസാണ് മാര്‍ബര്‍ഗ്.
ഹെമറാജിക് ഫീവര്‍, ശരീരത്തിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 88 ശതമാനമാണ് മരണനിരക്ക്.
ഈ വൈറസ് എബോളയ്ക്ക് കാരണമാകുന്ന വൈറസുമായും ബന്ധപ്പെട്ടിരിക്കുന്നു. പഴംതീനി വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയും മനുഷ്യ സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നതാണ് മാര്‍ബര്‍ഗ്.
ഈ വൈറസ് ബാധയേറ്റ രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെ മറ്റൊരാളിലേക്കും രോഗം പടരും.
പനി, തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണു സാധാരണ രോഗ ലക്ഷണങ്ങള്‍.
ഈ വൈറസിനെതിരേ വാക്‌സിനുകളും മരുന്നുകളും ഇതുവരെ വികസിപ്പിച്ചിട്ടില്ല.