image

1 Nov 2024 1:30 PM GMT

News

ബംഗ്ലാദേശിലെ അശാന്തി ഇന്ത്യയിലെ വസ്ത്രവ്യവസായത്തെ വളര്‍ത്തി:കിറ്റെക്സ്

MyFin Desk

Kitex Benefits from Bangladesh Unrest
X

Kitex Benefits from Bangladesh Unrest

Summary

  • കിറ്റെക്സ് ഗാര്‍മെന്റ്സ് റിപ്പോര്‍ട്ട് ചെയ്തത് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവും ലാഭവും
  • കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ ലോകത്തെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളാണ് കിറ്റെക്‌സ്


ബംഗ്ലാദേശിലെ അശാന്തി ഇന്ത്യയിലെ വസ്ത്ര വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. രണ്ടാം പാദത്തില്‍ കിറ്റെക്‌സിന്റെ ലാഭം മൂന്നിരട്ടിയായി.

ബംഗ്ലാദേശിലെ അശാന്തി കമ്പനിയുടെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ വസ്ത്ര വ്യവസായത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായെന്ന് കിറ്റെക്സ് ഗാര്‍മെന്റ്സ് എംഡി സാബു ജേക്കബ് പറഞ്ഞു. ഡിമാന്‍ഡിലെ കുതിച്ചുചാട്ടവും അനുകൂലമായ ആഗോള വിപണി സാഹചര്യങ്ങളും കാരണം, കിറ്റെക്സ് ഗാര്‍മെന്റ്സ് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവും ലാഭവും റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ ലോകത്തെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളായ കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുടെ അറ്റാദായം 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 39.94 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 13.21 കോടി രൂപയില്‍ നിന്ന് ഏകദേശം മൂന്നിരട്ടിയായി.

നികുതിക്ക് മുമ്പുള്ള ലാഭം 188 ശതമാനം ഉയര്‍ന്ന് 18.56 കോടി രൂപയില്‍ നിന്ന് 53.52 കോടി രൂപയായി.