image

28 Oct 2023 9:36 AM

News

യൂണിലിവറിന്റെ തലപ്പത്തേക്ക് മലയാളിയായ പ്രിയ നായര്‍

MyFin Desk

A Malayali to head Unilever Dear Nair
X

Summary

  • പാലക്കാട് സ്വദേശിയാണ് പ്രിയ നായര്‍
  • 2024 ജനുവരി 1-ന് ചുമതലയേല്‍ക്കും
  • ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയ നായര്‍


പ്രമുഖ കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ് കമ്പനിയായ യൂണിലിവറിന്റെ തലപ്പത്തേക്ക് മലയാളിയായ പ്രിയ നായര്‍ എത്തുന്നു. യൂണിലിവര്‍ ലീഡര്‍ഷിപ്പ് എക്‌സിക്യുട്ടിവിന്റെ (യുഎല്‍ഇ) പ്രസിഡന്റായിട്ടാണ് പ്രിയ നായര്‍ 2024 ജനുവരി 1-ന് ചുമതലയേല്‍ക്കുന്നത്.

ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ കമ്പനിയായ യൂണിലിവറിനെ നയിക്കുന്ന സി-ലെവല്‍ എക്‌സിക്യുട്ടിവുകളുടെ ഒരു ടീമാണ് യുഎല്‍ഇ.

ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയ നായര്‍. ഈ പദവി വഹിച്ച ആദ്യ ഇന്ത്യാക്കാരി ലീന നായരാണ്.

ഇപ്പോള്‍ പ്രിയ നായര്‍ കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറാണ്.

പാലക്കാട് സ്വദേശിയാണ് പ്രിയ നായര്‍. പുനെ സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എംബിഎ കരസ്ഥമാക്കിയതിനു ശേഷം 1995-ലാണ് യൂണിലിവറില്‍ ജോലിക്ക് ചേര്‍ന്നത്. 2016-ല്‍ ഫോര്‍ബ്‌സ് മാസികയുടെ 'ഏറ്റവും ശക്തരായ ബിസിനസ്സ് വനിതകളുടെ' പട്ടികയില്‍ പ്രിയ നായര്‍ ഇടംപിടിച്ചിരുന്നു.