7 Sep 2024 6:37 AM GMT
പ്രഥമ സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചി മലപ്പുറം എഫ്.സിയെ നേരിടും. കലൂരിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് പോരാട്ടം. കൊച്ചിക്കും മലപ്പുറത്തിനും പുറമെ തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എഫ്സി, കലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്സ് തുടങ്ങി ആകെ ആറ് ടീമുകളാണ് പ്രഥമ സീസണിൽ ഏറ്റുമുട്ടുക.
കൊച്ചിയിൽ വൈകിട്ട് ആറിന് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് നായിക ജാക്വലിൻ ഫെർണാണ്ടസ്, ശിവമണി, സ്റ്റീഫൻ ദേവസി, ഡബ്സീ ഉൾപ്പെടെ പ്രമുഖ കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. കമന്റേറ്റർ ഷൈജു ദാമോദരൻ, നടി രഞ്ജിനി ഹരിദാസ് തുടങ്ങിയവരും ആവേശം പകരാൻ എത്തും. വൈകീട്ട് 4.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതാണ്.
മലപ്പുറം എഫ്.സി
ജോൺ ഗ്രിഗറി (കോച്ച്), അനസ് എടത്തൊടിക (ക്യാപ്റ്റൻ), ജോർജ് ഡിസൂസ, സൗരവ് ഗോപാലകൃഷ്ണൻ, വി. മിഥുൻ, ഇ.കെ. റിസ് വാൻ അലി, ടെൻസിൻ സംദപ്, മിത് അനിൽ അദേകർ, നന്ദു കൃഷ്ണ, വി. ബുജൈർ, ഫസലുറഹ്മാൻ, നിഷാം, നവീൻ കൃഷ്ണ, ഗുർജിന്ദർ കുമാർ, മുഹമ്മദ് മുഷ്റഫ്, അജിത് കുമാർ, അജയ് കൃഷ്ണൻ, മുഹമ്മദ് ജാസിം, റുബൻ ഗാർസസ്, എയ്റ്റർ അൽഡലർ, ജൊസേബ ബെയ്റ്റിയ, അലക്സ് സാഞ്ചസ്, പെഡ്രോ മാൻസി, സെർജിയോ ബാർബോസ.
ടീം ഫോഴ്സ കൊച്ചി
മരിയോ ലെമോസ് (കോച്ച്), സുബാശിഷ് റോയ് ചൗധരി -കാപ്റ്റൻ, നിജോ ഗിൽബർട്ട്, രാഹുൽ കെ.പി., ഗുബോ സിയാണ്ട , റോഡ്രിഗസ് അയാസോ, റാഫേൽ അഗസ്റ്റോ, ഡോറിയെൽട്ടൺ ഗോമസ് (ഡോറി), സെയ്ദ് മുഹമ്മദ് നിദാൽ, ഒംറാൻ ദിസ്രി, നിഥിൻ മധു, അർജുൻ ജയരാജ്, കെ. അമീൻ, ഹജ്മൽ സക്കീർ, അൽകേഷ് രാജ്അജയ് അലക്സ്,കെ. രമിത്, അരുൺലാൽ, ശ്രീനാഥ്, കെ. ലിജോ, ജെസിൽ മുഹമ്മദ്, കെ. നൗഫൽ, ആസിഫ് കോട്ടയിൽ, ജഗന്നാഥ്, കമൽപ്രീത് സിങ്, അനുരാഗ് പി.വി.