4 May 2024 11:33 AM IST
Summary
പ്രതിദിന ലൈസൻസുകളുടെ എണ്ണം 40 ആയി ഉയർത്തും
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി സർക്കാർ. ഇത് പ്രകാരമുള്ള പുതിയ സർക്കുലർ ഇന്ന് ഇറങ്ങും.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രതിഷേധമുയർത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിദിന ലൈസൻസ് 40 ആക്കും. ഇതിൽ 25 പുതുതായി വരുന്നവർക്കാകും. 10 എണ്ണം റീ ടെസ്റ്റ് ആയിരിക്കും. വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ട അഞ്ച് പേരെയും ഇക്കാര്യത്തിൽ പരിഗണിക്കും. ഈ വിഭാഗത്തിൽ അപേക്ഷകർ ഇല്ലെങ്കിൽ ലേണേഴ്സ് ലൈസൻസിന്‍റെ കാലാവധി തീരാനുള്ള അഞ്ച് പേരെയാകും പരിഗണിക്കുക. 15 വർഷം പഴക്കമുള്ള വാഹനം മാറ്റണമെന്ന നിർദ്ദേശത്തോടായിരുന്നു യൂണിയനുകളുടെ ശക്തമായ എതിർപ്പ്. അതിന് 6 മാസത്തെ സാവകാശം നൽകിയാകും പുതിയ സർക്കുലർ ഇറങ്ങുക. വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ മൂന്ന് മാസം സമയം അനുവദിക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാനും സാവകാശം നൽകും.
ആദ്യം റോഡ് ടെസ്റ്റാകും നടത്തുക. ഇതിന് ശേഷമാകും എച്ച് എടുക്കേണ്ടി വരിക. പുതിയ രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കാൻ 3 മാസത്തെ സമയം നൽകുകയും ചെയ്യും. വാഹനങ്ങളിൽ ക്യാമറ വെക്കാനും 3 മാസത്തെ സാവകാശം ഉണ്ടാകും.