28 Jan 2025 1:17 PM GMT
ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ് അന്തരീക്ഷം എന്നിവ പരിഗണിച്ചാണ് പുതിയ നയം. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നത് ലക്ഷ്യമിട്ടാണ് നയ രൂപീകരണം.
സംസ്ഥാനത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ ഉപയോഗിക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കൽ, അനുകൂല ആവാസവ്യവസ്ഥ ഒരുക്കൽ, വളർച്ചയും വൈവിധ്യവൽക്കരണവും, ഉയർന്ന വളർച്ചാ കയറ്റുമതി സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയവയാണ് നയത്തിന്റെ ദൗത്യങ്ങൾ.
കയറ്റുമതി ഇൻഫ്രാസ്ട്രക്ചർ പിന്തുണ, കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള ഇൻസെൻറീവ്, ലോജിസ്റ്റിക്സ് സഹായം, കയറ്റുമതി വിപണന സഹായം, കയറ്റുമതി ഡോക്യമെൻറേഷൻ സഹായം, കയറ്റുമതി വികസന ഫണ്ട്, കയറ്റുമതി ഗവേഷണവും മാർക്കറ്റ് ഇന്റലിജൻസും തുടങ്ങിയ സാമ്പത്തിക പ്രോത്സാഹനങ്ങളും നയം ഒരുക്കും.
കയറ്റുമതി പരിശീലനവും നൈപുണ്യ വികസനവും, കയറ്റുമതി നൈപുണ്യ നവീകരണം, കയറ്റുമതി പാക്കേജിംഗ്, അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളോടെ എൻഎബിഎൽ അംഗീകൃത ലാബുകൾ സ്ഥാപിക്കൽ, കയറ്റുമതി ഇൻകുബേഷൻ സെൻററുകൾ, കയറ്റുമതി ഉപദേശക സേവനങ്ങൾ, ഗവേഷണവും വികസനവും (R&D) തുടങ്ങിയ സാമ്പത്തികേതര പ്രോത്സാഹനങ്ങളുമുണ്ടാകും. ഡിജിറ്റൽ എക്സ്പോർട്ട് പ്ലാറ്റ്ഫോം, കയറ്റുമതി കൺസോർഷ്യ, കയറ്റുമതി കാർഡ് തുടങ്ങിയ മറ്റ് പ്രോത്സാഹനങ്ങളും നയം വാഗ്ദാനം ചെയ്യുന്നുണ്ട്.
* സാമ്പത്തിക പ്രോത്സാഹനങ്ങൾ
* കയറ്റുമതി ഇൻഫ്രാസ്ട്രക്ചർ പിന്തുണ
കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, വെയർഹൗയസിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സകര്യങ്ങൾ സ്ഥാപിക്കുന്നതിന് കയറ്റുമതിക്കാർക്ക് 1 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള ഇൻഫ്രാസ്മക്ചർ നിക്ഷേപത്തിന്റെ 25% ഒറ്റത്തവണ സബ്സിഡി നൽകും. കേന്ദ്രങ്ങൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ. ഇന്ത്യാ ഗവൺമെൻറിൻറെ ട്രേഡ് ഇൻഫ്രാസ്മക്ചർ ഫോർ എക്സ്പോർട്ട് സ്കീമിന് കീഴിലുള്ള സഹായം ലഭ്യമാക്കുന്നതിലെ വിടവ് നികത്തുന്നതിനുള്ള മാർഗമായി ഇത് സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങൾക്ക് നൽകും.
* കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള ഇൻസെൻറീവ്
സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾക്ക് 3 വർഷത്തേക്ക് സൗജന്യ ഫ്രീ ഓൺബോർഡ് മൂല്യത്തിൻറെ 1% ഇൻസെൻറീവ് നൽകും.
* ലോജിസ്റ്റിക്സ് സഹായം
തുറമുഖങ്ങളിലെ ഗതാഗത ചാർജുകൾ, ഹാൻഡ്ലിംഗ് ചാർജുകൾ മുതലായവ ഉൾപ്പെടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50% റീഇംബേഴ്സ് മെൻറ്, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതൽ 5 വർഷത്തേക്ക് പ്രതിവർഷം യൂണിറ്റിന് 15 ലക്ഷം എന്ന പരിധി.
* കയറ്റുമതി വിപണന സഹായം
ദേശീയ അന്തർദേശീയ വ്യാപാര മേളകൾ, എക്സിബിഷനുകൾ, ബയർ-സെല്ലർ മീറ്റുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് കയറ്റുമതിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിവർഷം 2 ലക്ഷം രൂപ പരിധിയിൽ 75% റീഇംബേഴ്സ്മെൻറ് വഴി സബ്സിഡികൾ നൽകും.
* കയറ്റുമതി ഡോക്യമെൻറേഷൻ സഹായം
അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങൾ പാലിക്കുന്നതിന് കയറ്റുമതി ഡോക്യമെൻറേഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷനുകൾ, ഗുണനിലവാര പരിശോധന എന്നിവയുൾപ്പെടെ, ബന്ധപ്പെട്ട ചിലവുകൾക്കായി, 2 വർഷത്തേക്ക് ഒരു യൂണിറ്റിന് പരമാവധി 2 ലക്ഷം രൂപയ്ക്ക് വിധേയമായി, ചെലവിൻറെ 50 ശതമാനം പരിധി വരെ സബ്സിഡി.
* കയറ്റുമതി വികസന ഫണ്ട്
വിപണി ഗവേഷണം, ഉൽപ്പന്ന വികസനം, ബ്രാൻഡിംഗ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കയറ്റുമതിക്കാർക്ക് സാമ്പത്തിക സഹായവും സബ്സിഡിയും നൽകുന്നതിന് പ്രത്യേക ഫണ്ട് സ്ഥാപിക്കും.
* കയറ്റുമതി ഗവേഷണവും മാർക്കറ്റ് ഇന്റലിജൻസും
ഉയർന്നുവരുന്ന ട്രെൻഡുകൾ, ഇനിയും എത്തിച്ചേരാത്ത വിപണികൾ, ഉൽപ്പന്നങ്ങളുടെ ആവശ്യകത എന്നിവ തിരിച്ചറിയുന്നതിന് ആഴത്തിലുള്ള മാർക്കറ്റ് ഗവേഷണത്തിനും വിശകലനത്തിനും ഒരു സ്ഥാപനത്തിന് 1 കോടി രൂപ വരെ സർക്കാർ ഫണ്ട് അനുവദിക്കും. ഈ വിവരങ്ങൾ കയറ്റുമതിക്കാർക്ക് സബ്സിഡി നിരക്കിലോ കയറ്റുമതി ഉപദേശക സേവനങ്ങളുടെ ഭാഗമായോ ലഭ്യമാക്കാം. ഇന്ത്യാ ഗവൺമെൻറിന്റെ മാർക്കറ്റ് ആക്സസ് ഇനിഷ്യേറ്റീവ് സ്കീമിന് കീഴിൽ പിത്തുണ നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് ഈ സഹായം നൽകും.