image

11 March 2022 4:27 AM

Banking

വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും

MyFin Desk

വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും
X

Summary

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ഡാറ്റാ ബാങ്ക് നോര്‍ക്കാ വകുപ്പ് ഉടന്‍ തയ്യാറാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ യുക്രെയിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി കേരള ബജറ്റില്‍ സര്‍ക്കാര്‍ പത്തു കോടി രൂപ വിലയിരുത്തി. സര്‍ട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനുമുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പ്രസ്താവിച്ചു. നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ


വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ഡാറ്റാ ബാങ്ക് നോര്‍ക്കാ വകുപ്പ് ഉടന്‍ തയ്യാറാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.

റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ യുക്രെയിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി കേരള ബജറ്റില്‍ സര്‍ക്കാര്‍ പത്തു കോടി രൂപ വിലയിരുത്തി. സര്‍ട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനുമുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പ്രസ്താവിച്ചു.

നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. പത്തു കോടി രൂപയാണ് വിദ്യാര്‍ത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.