image

11 March 2022 12:17 AM

Banking

റബ്ബർ സബ്സിഡിക്ക് 500 കോടി

MyFin Desk

റബ്ബർ സബ്സിഡിക്ക് 500 കോടി
X

Summary

കേരളത്തിലെ ഏഴ് ലക്ഷത്തോളം വരുന്ന റബ്ബർ കർഷകർക്ക് ആശ്വസിക്കാനുള്ള വകയൊരുക്കി സർക്കാറിന്റെ പുതിയ ബജറ്റ്. ഗുരുതര പ്രതിസന്ധിയിലാണ് റബ്ബർ മേഖലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 500 കോടി രൂപ ഇത്തവണ റബ്ബർ സബ്സിഡിക്കായി നീക്കിവച്ചു.  റോഡ് നിർമ്മാണത്തിൽ റബ്ബർ ഉപയോ​ഗിക്കുമെന്നും റബ്ബറൈസ്ഡ് റോ‍ഡിനായി 50 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കോവിഡിൽ വലഞ്ഞ റബ്ബർ കർഷകർക്കു വേണ്ടി തോമസ് ഐസക്കിന്റെ കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) 150 രൂപയിൽ നിന്ന് 170 ലേക്കെത്തുന്നത്. […]


കേരളത്തിലെ ഏഴ് ലക്ഷത്തോളം വരുന്ന റബ്ബർ കർഷകർക്ക് ആശ്വസിക്കാനുള്ള വകയൊരുക്കി സർക്കാറിന്റെ പുതിയ ബജറ്റ്. ഗുരുതര പ്രതിസന്ധിയിലാണ് റബ്ബർ മേഖലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 500 കോടി രൂപ ഇത്തവണ റബ്ബർ സബ്സിഡിക്കായി നീക്കിവച്ചു. റോഡ് നിർമ്മാണത്തിൽ റബ്ബർ ഉപയോ​ഗിക്കുമെന്നും റബ്ബറൈസ്ഡ് റോ‍ഡിനായി 50 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

കോവിഡിൽ വലഞ്ഞ റബ്ബർ കർഷകർക്കു വേണ്ടി തോമസ് ഐസക്കിന്റെ കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) 150 രൂപയിൽ നിന്ന് 170 ലേക്കെത്തുന്നത്. ജൂണിൽ നടന്ന ഇടക്കാല ബജറ്റിൽ 50 കോടി രൂപ റബ്ബർ കർകർക്ക് സബസിഡിയായും നൽകിയിരുന്നു. ടയറുകൾ ഉൾപ്പെടെയുള്ള റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരു ഹബ് സ്ഥാപിക്കുന്നതിന് സർക്കാർ വിഹിതത്തിന്റെ 26% ഉപയോഗിച്ച് കേരള റബ്ബർ ലിമിറ്റഡ് സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇത് നടപ്പിലാക്കിയെങ്കിലും റബ്ബർ കർഷകർ ഇപ്പൊഴും പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടില്ല. അമുലിന്റെ മാതൃകയിലുള്ള ഒരു സഹകരണ സ്ഥാപനം ഈ കമ്പനിക്കായി റബ്ബർ സംഭരിക്കുമെന്നറിയിച്ചിരുന്നെങ്കിലും പ്രവർത്തനം ഇപ്പൊഴും ഇഴയുകയാണ്.

റബ്ബർ ബോർഡ് സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, ആർ എസ് എസ് 4 ഗ്രേഡ് റബ്ബറിന്റെ വില 2011-12 ൽ ക്വിന്റലിന് 20,805 രൂപയായിരുന്നു. എന്നാലിത് 2018-19 ൽ 12,595 രൂപയിലേക്ക് കൂപ്പുകുത്തി. 2015-16ൽ 11,306 രൂപ വരെയെത്തി. ആയിരക്കണക്കിനു കർഷകരാണ് ഇതോടെ റബ്ബർ കൃഷി വിട്ട് മറ്റു കൃഷികളിലേക്ക് കടന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റബ്ബർ കർഷകരുള്ള കേരളത്തിൽ ആർ എസ് എസ് 4 ഗ്രേഡ് റബ്ബറിന്റെ വില നിലവിൽ ക്വിന്റലിന് കോട്ടയം മാർക്കറ്റിൽ 16,700 രൂപയാണ്.