image

5 Feb 2024 6:58 AM

News

ബജറ്റ് അവതരണം പൂര്‍ത്തിയായി; പ്രസംഗം നീണ്ടത് രണ്ടര മണിക്കൂര്‍

MyFin Desk

ബജറ്റ് അവതരണം പൂര്‍ത്തിയായി; പ്രസംഗം നീണ്ടത് രണ്ടര മണിക്കൂര്‍
X

Summary

  • വള്ളത്തോളിന്റെ കവിത ചൊല്ലി കൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്
  • ബജറ്റ് ചര്‍ച്ച് ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കും
  • ബജറ്റ് പ്രസംഗം രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു


അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേരള സംസ്ഥാന ബജറ്റ് അവതരണം പൂര്‍ത്തിയായി. ഇതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. ബജറ്റ് ചര്‍ച്ച് ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കും.

നാളെ മുതല്‍ ഈ മാസം 11 വരെ സഭ ചേരില്ലെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

' ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ ' എന്ന

വള്ളത്തോളിന്റെ കവിത ചൊല്ലി കൊണ്ടായിരുന്നു രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗം അവസാനിപ്പിച്ചത്. ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് അവതരണമാണിത്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം തുടങ്ങിയത്.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ