image

1 Nov 2023 12:36 PM IST

News

കരുവന്നൂർ: നിക്ഷേപകർക്ക് ഇന്ന് മുതൽ പണം നൽകും

MyFin Desk

Karuvannur Cooperative Bank Withdrawals upto Rs 1 lakh possible from today
X

Summary

  • സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം തിരികെ നല്കിത്തുടങ്ങും
  • നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്‍റെ കൈവശമുള്ളത്. ഇത് വച്ച് നിക്ഷേപകർക്ക് പണം നൽകും.
  • 23 ,688 സേവിങ് നിക്ഷേപകരിൽ 21 ,190 നിക്ഷേപകർക്ക് പൂർണമായും 2448 പേർക്ക് ഭാഗികമായും പണം പിൻവലിക്കാനാവും


കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്നുമുതൽ നിക്ഷേപകർക്ക് പണം തിരികെ നല്കിത്തുടങ്ങും. സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള, കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻവലിക്കാനാവുക. അൻപത് കോടിയുടെ പാക്കേജ് ആണ് ഇപ്പോള്‍ നടപ്പിവ നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്‍റെ കൈവശമുള്ളത്. ഇതുപയോഗിച്ച് നിക്ഷേപകർക്ക് പണം നൽകും. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. പണം വാങ്ങുന്നവർക്ക് താത്പര്യം ഉണ്ടെങ്കിൽ ബാങ്കിൽ തന്നെ പണം പുതുക്കി നിക്ഷേപിക്കാനും അവസരമുണ്ട്.

നവംബർ 11 മുതൽ അൻപതിനായിരം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാനാവും. നവംബർ 20 ന് ശേഷം സേവിങ് അക്കൗണ്ടുകളിൽ നിന്നും അൻപതിനായിരം രൂപ വരെ പിൻവലിക്കാം. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനം പലിശ അനുവദിക്കാനും പലിശ കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്.

സർക്കാരിന്റെ പാക്കേജ് അനുസരിച്ച് ആകെയുള്ള 23 ,688 സേവിങ് നിക്ഷേപകരിൽ 21 ,190 നിക്ഷേപകർക്ക് പൂർണമായും 2448 നിക്ഷേപകർക്ക് ഭാഗികമായും പണം പിൻവലിക്കാനാവും. പാക്കേജിന്റെ ഭാഗമായി 8049 സ്ഥിര നിക്ഷേപകരിൽ 3770 പേർക്ക് പലിശയും നിക്ഷേപവും പൂർണമായി പിൻവലിക്കാനും ശേഷിച്ച നിക്ഷേപകർക്ക് കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് ഭാഗികമായി നിക്ഷേപവും പലിശയും നല്കാൻ കഴിയും. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും കുടിശ്ശികയുള്ള വായ്പകൾ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.