image

22 Jan 2025 8:00 AM GMT

News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടി

MyFin Desk

karuvannur bank fraud, ed seizes assets worth 10 crores and rs 50 lakhs
X

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കൾ കൂടി ഇ ഡി കണ്ടുകെട്ടി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചു. പുതുതായി കണ്ടുകെട്ടിയ സ്വത്തുക്കളിൽ സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടുന്ന 24 സ്ഥാവര വസ്‌തുക്കളും 50.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇഡി കൊച്ചി യൂണിറ്റാണ് സ്വത്തുകൾ കണ്ടുകെട്ടിയത്.

കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു.