image

23 Nov 2023 12:09 PM

News

കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി: യാത്ര ചെയ്തത് 100 കോടി പേര്‍

MyFin Desk

കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി: യാത്ര ചെയ്തത് 100 കോടി പേര്‍
X

Summary

ആദ്യ മാസത്തില്‍ 16 കോടി സ്ത്രീകളാണ് സൗജന്യ യാത്ര നടത്തിയത്


കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഒരുക്കുന്ന ശക്തി പദ്ധതിയിലൂടെ ഇതിനോടകം 100 കോടി പേര്‍ യാത്ര ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു.

പദ്ധതി ആരംഭിച്ച് ആദ്യ മാസത്തില്‍ 16 കോടി സ്ത്രീകളാണ് സൗജന്യ യാത്ര നടത്തിയത്.

ഈ വര്‍ഷം ജൂണ്‍ മാസമാണ് പദ്ധതി ആരംഭിച്ചത്. കര്‍ണാടക സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് പദ്ധതികളില്‍ ഒന്നാണ് ശക്തി.

2023 ജൂണ്‍ 11 നും നവംബര്‍ 22 നും ഇടയില്‍, ശക്തി പദ്ധതി പ്രകാരം കര്‍ണാടകയിലെ സ്ത്രീകള്‍ മൊത്തം 1,004,756,184 യാത്രകള്‍ നടത്തി. ഈ എണ്ണം കര്‍ണാടകയിലെ നാല് സ്‌റ്റേറ്റ് റോഡ് കോര്‍പ്പറേഷനുകളും നല്‍കുന്ന സൗജന്യ ടിക്കറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

കര്‍ണാടക ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് ശക്തി പദ്ധതി പ്രകാരം നല്‍കിയ സൗജന്യ ടിക്കറ്റുകളുടെ മൂല്യം 2,397 കോടി രൂപയുടേതാണ്.

കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ക്ക് മാത്രമാണ് ശക്തി പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന ബസുകള്‍ക്കു പദ്ധതി ബാധകമല്ല.