image

6 April 2024 6:35 AM

News

ടെസ്ലയുമായി ചര്‍ച്ച നടത്തി കര്‍ണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍

MyFin Desk

ടെസ്ലയുമായി ചര്‍ച്ച നടത്തി കര്‍ണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍
X

Summary

  • ടെസ്ല പോലുള്ള വന്‍കിട ബഹുരാഷ്ട്ര കമ്പനികളുമായി സംസ്ഥാനം പിന്തുടരുന്ന നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് എംബി പാട്ടീല്‍
  • ഇലക്ട്രിക് കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ടെസ്ലയുമായി ചര്‍ച്ച നടത്തിവരികയാണ്
  • ടെസ്ലയെയും ഇലോണ്‍ മസ്‌കിനെയും കര്‍ണാടകയിലേക്ക് വരാന്‍ പ്രേരിപ്പിക്കുകയാണെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും സിഎഫ്ഒയുമായ മോഹന്‍ദാസ് പൈ


കര്‍ണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍ ടെസ്ലയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഫോക്സ്‌കോണ്‍ അല്ലെങ്കില്‍ ടെസ്ല പോലുള്ള വന്‍കിട ബഹുരാഷ്ട്ര കമ്പനികളുമായി സംസ്ഥാനം പിന്തുടരുന്ന നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് എംബി പാട്ടീല്‍ വെള്ളിയാഴ്ച പറഞ്ഞു.

ഇലക്ട്രിക് കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ടെസ്ലയുമായി ചര്‍ച്ച നടത്തിവരികയാണ്. ഇത് സംബന്ധിച്ച ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാന്‍ ടി വി മോഹന്‍ദാസ് പൈയുടെ അഭിപ്രായത്തിന് മറുപടിയായാണ് എക്സ് പ്ലാറ്റ്‌ഫോമില്‍ മന്ത്രിയുടെ പോസ്റ്റ്.

ടെസ്ലയെയും ഇലോണ്‍ മസ്‌കിനെയും കര്‍ണാടകയിലേക്ക് വരാന്‍ പ്രേരിപ്പിക്കുകയാണെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും സിഎഫ്ഒയുമായ മോഹന്‍ദാസ് പൈ പറഞ്ഞു. ഇന്ത്യയില്‍ ടെസ്ലയുടെ ആസൂത്രിത നിക്ഷേപ സംരംഭങ്ങള്‍ തന്റെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇലക്ട്രിക് വാഹന നിര്‍മ്മാതാവിനെ തെലങ്കാനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും തെലങ്കാന വ്യവസായ മന്ത്രി ദുഡ്ഡില ശ്രീധര്‍ ബാബു നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മള്‍ട്ടി നാഷണല്‍ കമ്പനികളായ ഫോക്സ്‌കോണ്‍, ടെസ്ല, മറ്റേതെങ്കിലും വന്‍കിട കോര്‍പ്പറേഷനുകള്‍ എന്നിവയുമായി ഇടപെടുമ്പോള്‍, സംവേദനക്ഷമത പ്രധാനമാണ്. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യുന്നില്ല എന്നത്, പൊതുവായി ചര്‍ച്ച ചെയ്യാനാവില്ലെന്ന് എംബി പാട്ടീല്‍ പറഞ്ഞു.

ഇത് രാഷ്ട്രീയമല്ല, ഭരണസംവിധാനം പക്വതയോടെ പെരുമാറേണ്ടതിനാല്‍ അതിനാല്‍ വ്യവസായ വകുപ്പ് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.