image

15 Sept 2023 8:01 AM

News

സംരംഭകര്‍ക്ക് പരിശീലനവുമായി കളമശ്ശേരി കെഐഇഡി

MyFin Desk

സംരംഭകര്‍ക്ക് പരിശീലനവുമായി കളമശ്ശേരി കെഐഇഡി
X

Summary

  • ഒക്ടോബര്‍ 4 മുതല്‍ 11 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
  • താത്പര്യമുള്ളവര്‍ക്ക് കെഐഇഡി വെബ്സൈറ്റായ www.kied.Info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.


കൊച്ചി:സംരംഭങ്ങളുടെ പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കളമശ്ശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി). വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമാണ് കളമശ്ശേരി കെഐഇഡി. സംരംഭം തുടങ്ങി അഞ്ച് വര്‍ഷമോ അതില്‍ താഴെയോ ആയ സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഏഴ് ദിവസത്തേക്കാണ് പരിശീലനം. ഒക്ടോബര്‍ 4 മുതല്‍ 11 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍ഷില്‍ മാനേജ്‌മെന്റ് ആന്‍ഡ് വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ജി.എസ്.ടി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കോംപ്ലിന്‍സസ്, ഐപിആര്‍, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് നടപടികള്‍ തുടങ്ങി നിരവധി വിഷയങ്ങളിലാണ് പരിശീലനം.

പരിശീലന ഫീസ് 4,130 രൂപയാണ. താത്പര്യമുള്ളവര്‍ക്ക് കെഐഇഡി വെബ്‌സൈറ്റായ www.kied.Info ല്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 25ന് മുന്‍പ് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പരിശീലനം. പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ടോ എന്ന് അറിയിപ്പ് ലഭിച്ച ശേഷം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890/2550322/9605542061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.