image

7 Nov 2023 6:08 AM

News

ജോയ് ആലുക്കാസിന്റെ ആത്മകഥ പ്രകാശനം ചെയ്തു

MyFin Desk

joy alukas autobiography released
X

Summary

മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്


വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

ജോയ് ആലുക്കാസില്‍ നിന്നും പുസ്തകത്തിന്റെ ആദ്യ കോപ്പി ബോളിവുഡ് താരവും ബ്രാന്‍ഡ് അംബാസഡറുമായ കജോള്‍ സ്വീകരിച്ചു.

' സ്‌പ്രെഡിംഗ് ജോയ്-ഹൗ ജോയ് ആലുക്കാസ് ബികേയിം ദ വേള്‍ഡ്‌സ് ഫേവറിറ്റ് ജ്വല്ലര്‍ ' എന്നാണ് പുസ്തകത്തിന്റെ പേര്.

ചടങ്ങില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, ജോയ് ആലുക്കാസിന്റെ ഭാര്യ ജോളി ജോയ് ആലുക്കാസ്, ഹാര്‍പ്പര്‍ കോളിന്‍സ് സിഇഒ അനന്ത പത്മനാഭന്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രകാശ ചടങ്ങിനിടെ കജോള്‍ ജോയ് ആലുക്കാസിനോട് ഓട്ടോഗ്രാഫ് ചോദിച്ചു. ഉടന്‍ തന്നെ കജോളിന് ഒപ്പ് വച്ച് ആത്മകഥ ജോയ് ആലുക്കാസ് സമ്മാനിക്കുകയും ചെയ്തു.

' ആളുകള്‍ക്ക് എന്റെ കഥ അറിയണം. ഞാന്‍ എങ്ങനെ ജീവിതത്തില്‍ വലുതായി എന്നറിയാന്‍ അവര്‍ ആഗ്രഹിക്കുന്നു-അതിനെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത് ' ജോയ് ആലുക്കാസ് പറഞ്ഞു.

കഠിനാധ്വാനവും അഭിനിവേശവും വിജയത്തിന്റെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ആത്മകഥ ഇന്ത്യ, ബഹ്‌റിന്‍, യുഎഇ എന്നിവിടങ്ങളിലെ പ്രധാന ബുക്ക് ഷോപ്പുകളില്‍ ലഭ്യമാണ്. ആമസോണിലും മറ്റ് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പുസ്തകം ലഭ്യമാണ്.

മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്.