22 March 2024 5:49 AM
Summary
- ആഡംബര വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ സ്വന്തമായുള്ള വ്യക്തിയാണ് ജോയ് ആലുക്കാസ്
- ഇതിനു മുന്‍പ് ജോയ് ആലുക്കാസ് സീരീസ് 1 റോള്‍സ് റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കിയിരുന്നു
- ജോയ് ആലുക്കാസിന്റെ മകന്‍ ജോണ്‍ ആലുക്കാസും ഒരു വാഹന പ്രേമിയാണ്
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ പ്രമുഖ വ്യവസായിയായ ജോയ് ആലുക്കാസ് സ്വന്തമാക്കി. ആറ് കോടിയിലധികം രൂപ വില വരുന്നതാണ് ഈ കാര്‍.
റോള്‍സ് റോയ്‌സ് ആദ്യമായി വിപണിയിലിറക്കുന്ന എസ്‌യുവിയാണ് കള്ളിനന്‍.
കേരളത്തില്‍ ഏഴാമത്തേതാണ് ജോയ് ആലുക്കാസ് സ്വന്തമാക്കിയ റോള്‍സ് റോയ്‌സ് കള്ളിനന്‍.
ജോയ് ആലുക്കാസ് സ്വന്തമാക്കിയ പുതിയ റോള്‍സ് റോയ്‌സ് കള്ളിനന്റെ ദൃശ്യങ്ങള്‍ EISK 77 എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലുണ്ട്.
നീല (Salamanca Blue) നിറത്തിലുള്ളതാണ് കാര്‍. മൊക്കാസിന്‍ ഷേഡിലാണ് ഇന്റീരിയര്‍.
569 ബി എച്ച് പി കരുത്തും 850 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്‌യുവി വരുന്നത്. കൂടാതെ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
ആഡംബര വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ സ്വന്തമായുള്ള വ്യക്തിയാണ് ജോയ് ആലുക്കാസ്. ഇപ്പോള്‍ സ്വന്തമാക്കിയ കള്ളിനന്‍ ജോയ് ആലുക്കാസിന്റെ ശേഖരത്തിലെ ആദ്യ റോള്‍സ് റോയ്‌സുമല്ല. ഇതിനു മുന്‍പ് സീരീസ് 1 റോള്‍സ് റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കിയിരുന്നു.
ജോയ് ആലുക്കാസിന്റെ മകന്‍ ജോണ്‍ ആലുക്കാസും ഒരു വാഹന പ്രേമിയാണ്. ലംബോര്‍ഗിനി, ഹുറാകാന്‍, പോര്‍ഷെ 911, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എല്‍സി 300, മഹീന്ദ്ര ഥാര്‍, കാവസാക്കി നിഞ്ച ബൈക്ക് തുടങ്ങിയ ആഡംബര കാറും ബൈക്കും ജോണ്‍ ആലുക്കാസിന്റെ ശേഖരത്തിലുണ്ട്.