2 Sep 2023 9:32 AM GMT
Summary
- ബൈഡന്‍ എത്തുന്നത് ജി20 ഉച്ചകോടിക്കായി
- ഉക്രൈന്‍ യുദ്ധം യുഎസിന്റെ പ്രധാന അജണ്ടകളില്‍പ്പെടുമെന്ന് സൂചന
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഡൽഹിയിലെ കൂടിക്കാഴ്ച സെപ്റ്റംബര്‍ എട്ടിന് എന്ന് വൈറ്റ് ഹൗസ്.
ഈ മാസം 8,9 തീയതികളില്‍ജി ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ബൈഡന്‍ ഇന്ത്യയിലെത്തുന്നത്.
നേരത്തെ ബ്രിക്സ് ഉച്ചകോടിക്കിടെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും വിവിധ നേതാക്കളുമായികൂടിക്കാഴ്ച നടത്തുമെന്നും സ്ഥിരീകരിച്ചിരുന്നു.
തന്റെ സന്ദര്‍ശന വേളയില്‍, ബഹുമുഖ വികസന ബാങ്കുകളുടെ (എംഡിബി) പരിഷ്‌കരണത്തിനായി ബൈഡന്‍ ശക്തമായി വാദിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. ദാരിദ്ര്യം കുറയ്ക്കുക, അഭിവൃദ്ധി വളര്‍ത്തുക, കാലാവസ്ഥാ പ്രതിസന്ധി എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ നീക്കത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ഗ്ലോബല്‍ സൗത്തുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ബൈഡന്‍ ഈ ഉച്ചകോടി വിനിയോഗിക്കുമെന്ന് കരുതുന്നു.
ഉക്രൈനിലെ സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുത്ത സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍, ലോകബാങ്ക് പോലുള്ള ബഹുമുഖ വികസന ബാങ്കുകളുടെ ശക്തിപ്പെടുത്തല്‍, ക്ലീന്‍ എനര്‍ജിയുടെ പ്രചരണം , കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് ആഗോള സഹകരണത്തിന് ബൈഡന്‍ശ്രമിക്കും. സാമ്പത്തിക സഹകരണത്തിന്റെ പ്രധാന ഫോറമായി ജി 20 യെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന യുഎസ്ന്റെ ആവശ്യം ബൈഡനണൻ ഡൽഹി ഉച്ചകോടിയിൽ ഉന്നയിക്കും.
ബൈഡനും മോദിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും ചര്‍ച്ചയിലാണ്. ജൂണില്‍ മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഉണ്ടാക്കിയ കരാറുകള്‍ നടപ്പാക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍.
2024ല്‍ അടുത്ത ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഇത് അടുത്തവര്‍ഷം ആദ്യം ബൈഡന്റെ വീണ്ടുമൊരു ഇന്ത്യാസന്ദര്‍ശനത്തിലേക്ക് വഴിതുറന്നേക്കും. ഇത് സംഭവിച്ചാല്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് ആദ്യ ടേമില്‍ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്നത് ആദ്യമായിട്ടായിരിക്കും.