image

7 Nov 2023 12:24 PM

News

കൊച്ചി മെട്രോയില്‍ ജോലി ഒഴിവ് ; അപേക്ഷ 15 വരെ

MyFin Desk

kochi metro job vacancy salary 30000 to 1.6 lakhs
X

Summary

  • കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
  • കെ എം ആർ എല്‍ വെബ്സൈറ്റ് ലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 15.
  • ശമ്പളം 30000 മുതല്‍ 1.6 ലക്ഷം രൂപ വരെ,


കൊച്ചി മെട്രോയില്‍ ഒഴിവുള്ള ഏഴു തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.. കെ എം ആർ എല്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 15.

ജൂണിയർ എഞ്ചിനീയർ/അസിസ്റ്റന്‍റ് സെക്ഷന്‍ എഞ്ചിനീയർ (ടെലികോം)

ഈ വിഭാഗത്തില്‍ 4 ഒഴിവുകളാണുള്ളത്. യോഗ്യത ബിടെക്, ബി.ഇ അല്ലെങ്കില്‍ മൂന്ന് വർഷ ഡിപ്ലോമ കമ്പ്യൂട്ടർ / ഐടി എഞ്ചിനീയറിങ് / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്. ജൂനിയർ എഞ്ചിനീയർക്ക് 3 വർഷത്തേയും അസിസ്റ്റന്‍റ് സെക്ഷന്‍ എഞ്ചിനീയർക്ക് 5 വർഷത്തേയും പ്രവത്തിപരിചയം ഉണ്ടായിരിക്കണം. ജൂനിയർ എഞ്ചിനീയർക്ക് പ്രായം 30 വയസ്സിൽ കവിയരുത്. അസിസ്റ്റന്‍റ് സെക്ഷന്‍ എഞ്ചിനീയർക്ക് പ്രായപരിധി 32 വയസ്സാണ്. ജൂനിയർ എഞ്ചിനീയർക്ക് 33740-94400 രൂപയും അസിസ്റ്റന്‍റ് സെക്ഷന്‍ എഞ്ചിനീയർക്ക് 35000-99700 രൂപയുമാണ് ശമ്പളം.

അസിസ്റ്റന്‍റ് (മാർക്കറ്റിങ്)

ഈ വിഭാഗത്തില്‍ 2 ഒഴിവുകളാണുള്ളത്.വിദ്യാഭ്യാസ യോഗ്യത; 60 ശതമാനം മാർക്കോടെ ബി ബി എ / ബി ബി എം / ബികോം. അല്ലെങ്കില്‍ മാർക്കറ്റിങ്ങില്‍ എം ബി എ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 28 വയസ്സ് കവിയരുത്. 20000 - 52300 രൂപയായിരിക്കും ശമ്പളം.

അസിസ്റ്റന്‍റ് മാനേജർ (സേഫ്റ്റി)

ഒഴിവ് ഒന്ന്. യോഗ്യത - എംടെക് / എം ഇ (ഫയർ ആന്‍ഡ് സേഫ്റ്റി) അല്ലെങ്കില്‍ ബി ടെക് / ബി ഇ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്). സേഫ്റ്റിയില്‍ ഒരു വർഷത്തെ പിജി ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബി ടെക്, ബി ഇ ഫയർ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ്. 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 35 വയസ്സ് കവിയരുത്. ശമ്പളം - 50000 - 160000 രുപ.