24 May 2024 10:13 AM
Summary
- ഇന്ത്യയിലെ റേഞ്ച് റോവര്‍ പോര്‍ട്ട്‌ഫോളിയോയില്‍ സ്‌പോര്‍ട്ട്, വെലാര്‍, ഇവോക്ക് മോഡലുകള്‍ ഉള്‍പ്പെടുന്നു
- നിലവില്‍ റേഞ്ച് റോവറിന്റെ വില 3.3 കോടി രൂപയാണ്. ഇത് 2.6 കോടി രൂപയാകും
- ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എന്നിവ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമായിരിക്കും
ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഇന്ത്യയില്‍ ആദ്യമായി റേഞ്ച് റോവര്‍ അസംബിള്‍ ചെയ്യാനൊരുങ്ങുന്നു.
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എന്നീ മോഡലുകള്‍ ടാറ്റ മോട്ടോഴ്‌സിന്റെ പുനെയിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റിലായിരിക്കും അസംബിള്‍ ചെയ്‌തെടുക്കുക.
ഇതിലൂടെ റേഞ്ച് റോവറിന്റെ വില 18 മുതല്‍ 22 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ റേഞ്ച് റോവറിന്റെ വില 3.3 കോടി രൂപയാണ്. ഇത് 2.6 കോടി രൂപയാകും. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ വില 1.8 കോടിയില്‍ നിന്ന് 1.4 കോടി രൂപയുമാകും.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഇന്ത്യയിലെ റേഞ്ച് റോവറിന്റെ റീട്ടെയില്‍ വില്‍പ്പനയില്‍ 160 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇൗ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ റേഞ്ച് റോവര്‍ അസംബിള്‍ ചെയ്യാന്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എന്നിവ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമായിരിക്കും.
ഇന്ത്യയിലെ റേഞ്ച് റോവര്‍ പോര്‍ട്ട്‌ഫോളിയോയില്‍ സ്‌പോര്‍ട്ട്, വെലാര്‍, ഇവോക്ക് മോഡലുകള്‍ ഉള്‍പ്പെടുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ജെഎല്‍ആര്‍ ഇന്ത്യ 4,436 യൂണിറ്റുകളാണ് വിറ്റഴിച്ചത്.