image

19 July 2024 1:21 PM GMT

News

ഒന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായത്തില്‍ 12% വര്‍ദ്ധന

MyFin Desk

ഒന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായത്തില്‍ 12% വര്‍ദ്ധന
X

Summary

  • റിലയന്‍സ് ജിയോ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ 11.9% വളര്‍ച്ച രേഖപ്പെടുത്തി
  • 2024 ജൂണ്‍ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ അറ്റാദായം 5,445 കോടി രൂപയായി
  • കമ്പനിയുടെ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം തുടര്‍ച്ചയായി 1.9% വര്‍ദ്ധിച്ച് 26,580 കോടി രൂപയായി ഉയര്‍ന്നു


ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന് കീഴിലുള്ള ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ 11.9% വളര്‍ച്ച രേഖപ്പെടുത്തി.

2024 ജൂണ്‍ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ അറ്റാദായം 5,445 കോടി രൂപയായി. മുന്‍ പാദത്തിലിത് 5,337 കോടി രൂപയും മുന്‍ വര്‍ഷം ഇതേ പാദത്തിലിത് 4,863 കോടി രൂപയുമായിരുന്നു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയുടെ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് പാദത്തിലെ 26,081 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ച്ചയായി 1.9% വര്‍ദ്ധിച്ച് 26,580 കോടി രൂപയായി ഉയര്‍ന്നു.

മാര്‍ച്ച് പാദത്തിലെ 1,004 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 25 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ ജിയോയുടെ സാമ്പത്തിക ചെലവ് 9.6% വര്‍ദ്ധിച്ച് 1,101 കോടി രൂപയായി. ത്രൈമാസ ആക്സസ് ചാര്‍ജുകള്‍ മുന്‍ പാദത്തിലെ 213 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 23% ഉയര്‍ന്ന് 262 കോടി രൂപയായി.